---
title: "രക്ഷാപ്രവർത്തനം വിജയം! പെരുവണ്ണാമുഴി വനത്തിൽ കാണാതായ ഏഴംഗ സംഘത്തെ കണ്ടെത്തി"
english_title: "Seven-member team of officials found missing in forest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359353/seven-member-team-of-officials-found-missing-in-forest"
published_at: "2026-05-14T13:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05840bbce11_18.jpg"
keywords: []
---

# രക്ഷാപ്രവർത്തനം വിജയം! പെരുവണ്ണാമുഴി വനത്തിൽ കാണാതായ ഏഴംഗ സംഘത്തെ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്:[ **പെരുവണ്ണാമുഴി വനമേഖലയിൽ വഴിതെറ്റി കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരെയും വനംവകുപ്പ് വാച്ചർമാരെയും സുരക്ഷിതരായി കണ്ടെത്തി.

## Article Content

**കോഴിക്കോട്:[ **പെരുവണ്ണാമുഴി വനമേഖലയിൽ വഴിതെറ്റി കാണാതായ ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരെയും വനംവകുപ്പ് വാച്ചർമാരെയും സുരക്ഷിതരായി കണ്ടെത്തി.

കരിങ്കണ്ണി ഭാഗത്ത് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് നാല് സർവ്വേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരുമടങ്ങുന്ന ഏഴംഗ സംഘത്തെ വനംവകുപ്പ് സ്ക്വാഡ് കണ്ടെത്തിയത്. നിലവിൽ എല്ലാവരെയും വയനാട് പടിഞ്ഞാറേത്തറയിൽ എത്തിച്ചിട്ടുണ്ട്.

വനഭൂമി സർവ്വേ നടത്തുന്നതിനായി ഇന്നലെ രാവിലെ ഏഴരയോടെ പൂഴിത്തോട് നിന്നുമാണ് സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടത്. എന്നാൽ വൈകുന്നേരം മൂന്നരയോടെ വാക്കിടോക്കി വഴിയുള്ള ആശയവിനിമയം നിലയ്ക്കുകയും സംഘം നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെയാണ് ആശങ്ക പരന്നത്.

വഴിതെറ്റി കാട്ടിൽ കുടുങ്ങിയ സംഘത്തിനായി വനംവകുപ്പ് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥരെ സുരക്ഷിതരായി തിരികെ എത്തിക്കാനായതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പും കുടുംബാംഗങ്ങളും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359353/seven-member-team-of-officials-found-missing-in-forest)