---
title: "21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ"
english_title: "No alcohol for those below 21 years of age; Tamil Nadu government tightens restrictions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359340/no-alcohol-for-those-below-21-years-of-age-tamil-nadu-government-tightens-restrictions"
published_at: "2026-05-14T12:54:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a0579d549de9_Tamil_Nadu_government_tightens_restrictions.jpg"
keywords: []
---

# 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ

> **Lead Summary:** **ചെന്നൈ: [**[ ] തമിഴ്‌നാട്ടിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 21 വയസ്സായി സർക്കാർ പുനർനിശ്ചയിച്ചു. പ്രായപൂർത്തിയാകാത്തവർക്കിടയിലെ മദ്യപാനം തടയുക ലക്ഷ്യമിട്ടാണ് ഈ നടപടി. പ്രായം ഉറപ്പുവരുത്തുന്നതിനായി തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കാൻ മദ്യവിൽപ്പന ശാലകളിലെ ജീവനക്കാർക്ക് സർക്കാർ നിർദ്ദേശം നൽകി.

## Article Content

**ചെന്നൈ: [**[ ] തമിഴ്‌നാട്ടിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമപരമായ പ്രായം 21 വയസ്സായി സർക്കാർ പുനർനിശ്ചയിച്ചു. പ്രായപൂർത്തിയാകാത്തവർക്കിടയിലെ മദ്യപാനം തടയുക ലക്ഷ്യമിട്ടാണ് ഈ നടപടി. പ്രായം ഉറപ്പുവരുത്തുന്നതിനായി തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കാൻ മദ്യവിൽപ്പന ശാലകളിലെ ജീവനക്കാർക്ക് സർക്കാർ നിർദ്ദേശം നൽകി.

സംസ്ഥാനത്തുടനീളമുള്ള 717 മദ്യവിൽപ്പനശാലകൾ (TASMAC) അടച്ചുപൂട്ടാൻ വിജയ്‍യുടെ നേതൃത്വത്തിലുള്ള സ‌ക്കാർ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 ഔട്ട്‌ലെറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 ഔട്ട്‌ലെറ്റുകളും ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 ഔട്ട്‌ലെറ്റുകളുമാണ് അടച്ചുപൂട്ടുക. 717 കടകൾ പൂട്ടുന്നതോടെ ആകെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 4,765ൽ നിന്ന് 4,048 ആയി കുറയും.

മദ്യശാലകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. നിലവിലെ രാത്രി 10 എന്നത് രാത്രി 8 വരെയാക്കി കുറച്ചേക്കും. നിലവിലെ സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ്. 2025ൽ മദ്യവിൽപ്പനയിലൂടെയുള്ള തമിഴ്നാട് സർക്കാരിന്റെ വരുമാനം 48,344 കോടി രൂപയായിരുന്നു. രജിസ്ട്രേഷൻ വകുപ്പ് കഴിഞ്ഞാൽ തമിഴ്‌നാട് സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന രണ്ടാമത്തെ സ്രോതസ്സാണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359340/no-alcohol-for-those-below-21-years-of-age-tamil-nadu-government-tightens-restrictions)