---
title: "പ്രകൃതിഭംഗിയും ശില്പകലയും കൈകോർക്കുന്ന പാലക്കാടിന്റെ വിസ്മയം: മലമ്പുഴയിലേക്ക് ഒരു യാത്ര"
english_title: "The wonder of Palakkad, where natural beauty and sculpture come together: A journey to Malampuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359337/the-wonder-of-palakkad-where-natural-beauty-and-sculpture-come-together-a-journey-to-malampuzha"
published_at: "2026-05-14T12:43:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05784ae73b5_rfdggdse.jpg"
keywords: []
---

# പ്രകൃതിഭംഗിയും ശില്പകലയും കൈകോർക്കുന്ന പാലക്കാടിന്റെ വിസ്മയം: മലമ്പുഴയിലേക്ക് ഒരു യാത്ര

> **Lead Summary:** **[** പാലക്കാടിന്റെ പച്ചപ്പും പ്രകൃതിഭംഗിയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മലമ്പുഴ ഡാം കേരളത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ ഡാം.

## Article Content

**[** പാലക്കാടിന്റെ പച്ചപ്പും പ്രകൃതിഭംഗിയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മലമ്പുഴ ഡാം കേരളത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ ഡാം.

ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട്, കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതികളിൽ ഒന്നാണ്. ഡാമിനോട് ചേർന്നുള്ള മനോഹരമായ ഉദ്യാനവും, അതിലെ പ്രശസ്തമായ യക്ഷി ശില്പവും, ആകാശദൃശ്യം സമ്മാനിക്കുന്ന റോപ്പ് വേയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. പച്ചപ്പാൽ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിസ്നേഹികൾക്കും വിനോദയാത്രക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.

പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് മലമ്പുഴ ഡാം. പ്രകൃതിഭംഗിയും മനുഷ്യനിർമ്മിതമായ കലാവൈഭവവും ഒത്തുചേരുന്ന ഇവിടെ, വൈവിധ്യമാർന്ന പൂക്കളും പുൽത്തകിടികളും നിറഞ്ഞ ഉദ്യാനവും ഒരു സിനിമാ സെറ്റിനെ ഓർമ്മിപ്പിക്കുന്ന കാഴ്ചയാണ് പ്രത്യേകിച്ച് രാത്രിയിൽ വർണ്ണവിളക്കുകൾ തെളിയുമ്പോൾ ഈ പൂന്തോട്ടം അതീവ സുന്ദരമാകുന്നു.

ഉദ്യാനത്തിന് മുകളിലൂടെ വായുവിൽ സഞ്ചരിച്ച് അണക്കെട്ടിന്റെയും പരിസരത്തിന്റെയും ആകാശദൃശ്യം ആസ്വദിക്കാൻ സഹായിക്കുന്ന റോപ്പ് വേ, അറിയപ്പെടുന്ന ശില്പി കനായ കുഞ്ഞിരാമൻ തീർത്ത ഭീമാകാരമായ യക്ഷി ശില്പം, പാഴ്വസ്തുക്കൾ കൊണ്ട് അത്ഭുതങ്ങൾ തീർത്ത നെക് ചന്ദിന്റെ റോക്ക് ഗാർഡൻ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണമാണ് . ഇതിനുപുറമെ, വൈവിധ്യമാർന്ന മത്സ്യങ്ങളെയും പാമ്പുകളെയും കാണാൻ സാധിക്കുന്ന അക്വേറിയവും സ്നേക്ക് പാർക്കും മലമ്പുഴയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

പാലക്കാട് ടൗൺ പിന്നിട്ട് കയിയുമ്പോയാണ് മലനിരകളുടെ കാഴ്ചകൾ തുടങ്ങുന്നത് . ഒലവക്കോട് വഴി പോകുമ്പോൾ റെയിൽവേ ട്രാക്കുകളും അതിന് പിന്നിലായി ഉയർന്നു നിൽക്കുന്ന പശ്ചിമഘട്ട മലനിരകളും യാത്രയ്ക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നു. വൈകുന്നേരങ്ങളിൽ ഡാം സന്ദർശിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അസ്തമയ സമയത്ത്

സൂര്യന്റെ കിരണങ്ങൾ ഡാമിൻടെ ജലാശയത്തിൽ പതിക്കുന്ന കാഴ്ചയും, ഉദ്യാനത്തിലെ വൈദ്യുത ദീപാലങ്കാരങ്ങളും നേരിട്ട് കാണേണ്ട ഒന്നാണ്.

മലമ്പുഴ ഡാം സന്ദർശിക്കുന്നവർക്ക് നാടൻ രുചികൾ ആസ്വദിക്കാൻ മികച്ച നിരവധി തട്ടുകടകൾ പരിസരത്തുണ്ട് . പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് അവിടുത്തെ സ്പെഷ്യൽ തിലാപ്പിയ മീൻ വറുത്തത് കഴിക്കാൻ കാവ തട്ടുകടയും, നാടൻ ഭക്ഷണത്തിന് പേരുകേട്ട രാജേട്ടന്റെ കടയും മികച്ച ഓപ്ഷനുകളാണ്.

ഇവകൂടാതെ ഡാം പരിസരത്തെ ചെറിയ കടകളിൽ നിന്ന് ലഭിക്കുന്ന മീൻ വറുത്തതും പഴംപൊരിയും, ചന്ദ്രനഗറിലെ വൈവിധ്യമാർന്ന മാഗി വിഭവങ്ങൾ വിളമ്പുന്ന മാഗി വാലയും മലമ്പുഴയിലെത്തുന്ന ഭക്ഷണപ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മലമ്പുഴ ഒരു മികച്ച ചോയിസാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359337/the-wonder-of-palakkad-where-natural-beauty-and-sculpture-come-together-a-journey-to-malampuzha)