---
title: "ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! എറണാകുളം ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) അഭിമുഖം: തീയതികൾ പ്രഖ്യാപിച്ചു"
english_title: "Ernakulam High School Teacher Interview: Dates announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359333/ernakulam-high-school-teacher-interview-dates-announced"
published_at: "2026-05-14T12:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0574be61a30_Dates_announced.jpg"
keywords: []
---

# ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക! എറണാകുളം ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) അഭിമുഖം: തീയതികൾ പ്രഖ്യാപിച്ചു

> **Lead Summary:** **കൊച്ചി:[ ** എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 2026 മെയ് 20, 22 തീയതികളിൽ നടക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

## Article Content

**കൊച്ചി:[ ** എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 2026 മെയ് 20, 22 തീയതികളിൽ നടക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.

രാവിലെ 09.30-ന് അഭിമുഖമുള്ളവർക്ക് 07.30-നും, 10.30-ന് അഭിമുഖമുള്ളവർക്ക് 08.00-നും, ഉച്ചയ്ക്ക് 12.00-ന് അഭിമുഖമുള്ളവർക്ക് രാവിലെ 09.30-നും സർട്ടിഫിക്കറ്റ് പരിശോധന ആരംഭിക്കും.

ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ ഒ.ടി.ആർ (OTR) പ്രൊഫൈലിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359333/ernakulam-high-school-teacher-interview-dates-announced)