---
title: "ബദാം വെറുതെ കഴിക്കരുത്; കുതിർത്ത് കഴിച്ചാൽ ഗുണങ്ങൾ ഇരട്ടിയാണ്!"
english_title: "Don't just eat almonds; the benefits are doubled if you soak them!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359328/dont-just-eat-almonds-the-benefits-are-doubled-if-you-soak-them"
published_at: "2026-05-14T12:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0570370f5eb_cdsgsd.jpg"
keywords: []
---

# ബദാം വെറുതെ കഴിക്കരുത്; കുതിർത്ത് കഴിച്ചാൽ ഗുണങ്ങൾ ഇരട്ടിയാണ്!

> **Lead Summary:** വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങി ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് ബദാം. എന്നാൽ ബദാം കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമേ അതിൻ്റെ പൂർണ്ണ ഗുണം ശരീരത്തിന് ലഭിക്കൂ.

## Article Content

വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങി ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് ബദാം. എന്നാൽ ബദാം കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമേ അതിൻ്റെ പൂർണ്ണ ഗുണം ശരീരത്തിന് ലഭിക്കൂ.

**എന്തുകൊണ്ട് കുതിർത്ത് കഴിക്കണം?**

ബദാമിൻ്റെ തവിട്ട് നിറത്തിലുള്ള തൊലിയിൽ 'ടാനിൻ' എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയും. ബദാം കുതിർക്കുന്നതിലൂടെ തൊലി എളുപ്പത്തിൽ കളയാനും ദഹനം സുഗമമാക്കാനും സാധിക്കുന്നു.

**കുതിർക്കേണ്ട വിധം:**

ഒരുപിടി ബദാം അരക്കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ (6-8 മണിക്കൂർ) കുതിർക്കാൻ വെക്കുക.

രാവിലെ വെള്ളം കളഞ്ഞ് തൊലി നീക്കം ചെയ്ത ശേഷം വെറും വയറ്റിൽ കഴിക്കുക.

**

കുതിർത്ത ബദാം കഴിക്കുന്നതിൻ്റെ 8 പ്രധാന ഗുണങ്ങൾ:**

**തടി കുറയ്ക്കാൻ:** ബദാം കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകും. ഇത് അനാവശ്യമായ വിശപ്പ് കുറയ്ക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

**ബുദ്ധിശക്തിയും ഓർമ്മശക്തിയും: **ഇതിലെ റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ എന്നിവ തലച്ചോറിൻ്റെ പ്രവർത്തനക്ഷമത കൂട്ടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരം.

**ഹൃദയാരോഗ്യം:** ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ബദാം സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

**ഊർജ്ജം നൽകുന്നു:** കാപ്പിക്ക് പകരം രാവിലെ വെറും വയറ്റിൽ ബദാം കഴിക്കുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും.

**തിളങ്ങുന്ന ചർമ്മം: **ബദാമിലെ വിറ്റാമിൻ ഇ ആന്റിഓക്സിഡന്റായി പ്രവർത്തിച്ച് ചർമ്മത്തിന് യുവത്വവും തിളക്കവും നൽകുന്നു. മുഖക്കുരു കുറയ്ക്കാനും ഇത് സഹായിക്കും.

**ശക്തമായ എല്ലുകൾ: **ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു.

**പ്രമേഹ നിയന്ത്രണം:** ഇതിലെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും മഗ്നീഷ്യവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

**രോഗപ്രതിരോധ ശേഷി:** വിറ്റാമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയ ബദാം വൈറൽ അണുബാധകളെ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മികച്ചതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359328/dont-just-eat-almonds-the-benefits-are-doubled-if-you-soak-them)