---
title: "പൂജയ്ക്ക് ഫലമായല്ലോ...!  വി.ഡി. സതീശന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ നടത്തി അനുയായികൾ"
english_title: "Followers perform Shatrusamhara Pooja in the temple in the name of V.D. Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359320/followers-perform-shatrusamhara-pooja-in-the-temple-in-the-name-of-vd-satheesan"
published_at: "2026-05-14T11:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a056d6d0dbfa_WhatsApp_Image_2026-05-14_at_12.03.37_PM.jpeg"
keywords: []
---

# പൂജയ്ക്ക് ഫലമായല്ലോ...!  വി.ഡി. സതീശന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂജ നടത്തി അനുയായികൾ

> **Lead Summary:** **ആലപ്പുഴ: ** ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.

## Article Content

**ആലപ്പുഴ: ** ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിയുക്ത എം.എൽ.എ. വി.ഡി. സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാരപൂജ നടത്തി. ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻവേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്.

രാഷ്ട്രീയ-സാമൂഹിക മേഖലയിൽ അനുകൂല ഫലങ്ങൾക്കും ദോഷനിവാരണത്തിനുമായി ഭക്തർ ഇത്തരം പൂജകൾ നടത്തുന്നത് പതിവാണ്.

അതേസമയം , മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ ശക്തമായ പിന്തുണയും ജനകീയ സമ്മർദ്ദത്തിനുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും തുണച്ചു. വിഡി സതീശൻ കേരള മുഖ്യമന്ത്രിയാകും.

പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണയും നിയുക്ത എംഎൽഎമാരെ അനുകൂലമാക്കി നിർത്തിയ കെസി വേണുഗോപാലിൻ്റെ ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ ഒടുവിൽ പൊലിഞ്ഞു.

കെസിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ മണിക്കൂറുകൾ നീണ്ടു. പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

താൻ ഇല്ലെങ്കിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന ദേശീയ ജനറൽ സെക്രട്ടറി കൂടിയായ വിഡിയുടെ അവസാന ശ്രമവും ഫലം കണ്ടില്ല. ഒടുവിൽ പാർട്ടി നേതാക്കൾ തമ്മിലുള്ള ഭിന്നത പുറത്ത് വരാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് ദേശീയ അധ്യക്ഷൻ ഖർഗെയുടെ വീട്ടിൽ ഒടുവിൽ നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359320/followers-perform-shatrusamhara-pooja-in-the-temple-in-the-name-of-vd-satheesan)