---
title: "കേരളത്തിന്റെ നായകൻ ആരെന്ന് ഇന്നറിയാം; ഒരു മണിക്ക് സഭാ കക്ഷി യോഗം, വൈകീട്ടോടെ പ്രഖ്യാപനം"
english_title: "AICC chartered flight, KC Venugopal, Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359299/aicc-chartered-flight-kc-venugopal-chief-minister"
published_at: "2026-05-14T10:43:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a055c9383d24_WhatsApp_Image_2026-05-14_at_10.51.20_AM.jpeg"
keywords: []
---

# കേരളത്തിന്റെ നായകൻ ആരെന്ന് ഇന്നറിയാം; ഒരു മണിക്ക് സഭാ കക്ഷി യോഗം, വൈകീട്ടോടെ പ്രഖ്യാപനം

> **Lead Summary:** **ദില്ലി: **എഐസിസി ചാർട്ടേർഡ് ഫ്ലൈറ്റ് നാല് മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റില്‍ നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമുൾപ്പെടെയുള്ള നേതാക്കളാണ് എത്തുക.

## Article Content

**ദില്ലി: **എഐസിസി ചാർട്ടേർഡ് ഫ്ലൈറ്റ് നാല് മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റില്‍ നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമുൾപ്പെടെയുള്ള നേതാക്കളാണ് എത്തുക.

ഇവർക്കൊപ്പം കെസി വേണുഗോപാല്‍ എത്തുമോ എന്നാണ് ആകാംക്ഷ. എന്നാല്‍ കെസി വേണുഗോപാലിന്‍റെ ഓഫീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം.

നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്.

യോഗത്തിൽ ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ സി വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്.

ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359299/aicc-chartered-flight-kc-venugopal-chief-minister)