---
title: "ആ ബാഗ് അത്ര ചില്ലറക്കാരനല്ല.......; ഇന്ത്യൻ ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് നിദ അംബാനി"
english_title: "Nida Ambani, Mukesh Ambani, Chanel pearl ring minaudière bag, Time 100 Gala 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359278/nida-ambani-mukesh-ambani-chanel-pearl-ring-minaudire-bag-time-100-gala-2026"
published_at: "2026-05-14T09:41:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054d6a9bf27_Nida_Ambani,_Mukesh_Ambani,_Chanel_pearl_ring_minaudire_bag,_Time_100_Gala_2026.jpg"
keywords: []
---

# ആ ബാഗ് അത്ര ചില്ലറക്കാരനല്ല.......; ഇന്ത്യൻ ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് നിദ അംബാനി

> **Lead Summary:** **[** അത്യപൂർവമായ ചാനൽ പേൾ റിംഗ് മിനോഡിയർ ബാഗ് കൈയിൽ അണിഞ്ഞ് ശ്രദ്ധനേടിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഭാര്യ നിദ അംബാനി. 2026 ലെ സ്ക്രീന് അവാർഡിലും ന്യൂയോർക്ക് നഗരത്തിൽ നടന്ന ടൈം 100 ഗലാ 2026-ലും ഈ ലക്ഷ്വറി ആക്സസറി വലിയ ചർച്ചയായിരുന്നു .

## Article Content

**[** അത്യപൂർവമായ ചാനൽ പേൾ റിംഗ് മിനോഡിയർ ബാഗ് കൈയിൽ അണിഞ്ഞ് ശ്രദ്ധനേടിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഭാര്യ നിദ അംബാനി. 2026 ലെ സ്ക്രീന് അവാർഡിലും ന്യൂയോർക്ക് നഗരത്തിൽ നടന്ന ടൈം 100 ഗലാ 2026-ലും ഈ ലക്ഷ്വറി ആക്സസറി വലിയ ചർച്ചയായിരുന്നു .

ഫാഷൻ ലോകത്ത് ഇത്തരത്തിലുള്ള അപൂർവ ഡിസൈനുകൾ എന്നും കൗതുകത്തോടെയാണ് കാണുന്നത്. എന്നാൽ നിദ അംബാനിയുടെ ഈ തിരഞ്ഞെടുപ്പ് ‘ആഡംബരവും ലാളിത്യവും’ ഒന്നിക്കുന്നതിന്റെ മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലും ഫാഷൻ പ്രേമികൾക്കിടയിലും ഈ ‘പേൾ ബാഗ്’ ഇപ്പോൾ ഒരു പുത്തൻ തരംഗമായി മാറിയിരിക്കുകയാണ്. ഒരു ആഭരണം പോലെ കൈയ്യിലൊതുങ്ങുന്ന ഈ കുഞ്ഞൻ ബാഗിന്റെ വില ഏകദേശം 93 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

> ലോക ഫാഷൻ രംഗത്ത് ഇത്തരത്തിലുള്ള അപൂർവ ലക്ഷ്വറി ആക്സസറികൾക്ക് എപ്പോഴും പ്രത്യേക സ്ഥാനമുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് ചാനൽ പുറത്തിറക്കിയ പേൾ റിംഗ് മിനോഡിയർ ബാഗ് സാധാരണ ഒരു ഹാൻഡ് ബാഗിനേക്കാൾ ഏറെ വിലയും പ്രൗഢിയും ഉൾക്കൊള്ളുന്ന ഈ അപൂർവ ഡിസൈൻ, ഫാഷൻ ലോകത്തിലെ “റോയല് ലക്ഷ്വറി സ്റ്റേറ്റ്മെൻറ് ” എന്ന നിലയിലാണ് അറിയപ്പെടുന്നത്.

വലിയ മുത്തിന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ബാഗ്, ആദ്യ നോട്ടത്തിൽ തന്നെ ആർക്കും കണ്ണ് മാറ്റാനാകാത്ത ഭംഗിയാണ് നൽകുന്നത്. മിനുങ്ങുന്ന പേൾ ഫിനിഷും അതിനോടൊപ്പം നൽകിയിരിക്കുന്ന റിംഗ്-സ്റ്റൈൽ ഹാൻഡിലും ചേർന്ന് അതിനെ ഒരു ആർട്ട് പീസിനെപ്പോലെ മാറ്റുന്നു. ഓരോ ചെറിയ ഡീറ്റെയിലും അതീവ സൂക്ഷ്മതയോടെ നിർമിച്ചിരിക്കുന്നതിനാൽ, ഇത് വെറും ഫാഷൻ ആക്സസറിയല്ല സമ്പത്തിന്റെയും ക്ലാസിന്റെയും പ്രതീകമാണ്.

നിദ അംബാനി ഈ അപൂർവ ചാനൽ ബാഗുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ ഫാഷൻ ലോകം മുഴുവൻ വീണ്ടും അതിലേക്ക് തിരിഞ്ഞുനോക്കുകയാണ് . തിളക്കമാർന്ന സ്വീക്കൻ സാരിയോടപ്പം മുത്തിന്റെ ഭംഗിയും കൂടെ ചേർന്നപ്പോൾ, നിദാ അംബാനിയുടെ ലുക്ക് തന്നെ രാജകീയ എലിഗൻസിന്റെ ഉദാഹരണമായി.

ഇത്തരത്തിലുള്ള ചാനൽ മിനോഡിയർ ലോകത്തിലെ അതിസമ്പന്നരും ഫാഷൻ ഐക്കണുകളുമായ വ്യക്തികളുടെ കൈകളിലാണ് കൂടുതലായും കാണപ്പെടുന്നത്. കാരണം, ഈ ബാഗുകൾ വളരെ കുറച്ച് എണ്ണം മാത്രമാണ് നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് 'ലിമിറ്റഡ് എഡിഷൻ ലക്ഷ്വറി കളക്റ്റബിൾ” എന്ന രീതിയിലാണ് വിലമതിക്കപ്പെടുന്നത്.

കിം കർദാഷിയാൻ, കൈലി ജെന്നർ, ജിജി ഹഡിഡ് തുടങ്ങിയ ആഗോള താരങ്ങളും ദീപിക പദുക്കോൺ, ആലിയ ഭട്ട് തുടങ്ങിയ ഇന്ത്യൻ പ്രമുഖരും ഈ അപൂർവ ബാഗുകൾ കൈവശം വച്ചിട്ടുള്ളവരിൽ ഉൾപ്പെടുന്നു. വെറുമൊരു ഫാഷൻ സ്റ്റൈൽ എന്നതിലുപരി, ഉയർന്ന സാമൂഹിക പദവിയുടെയും സമ്പത്തിന്റെയും പ്രതീകമായാണ് ഇന്ന് ഇത്തരം ബാഗുകൾ അടയാളപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359278/nida-ambani-mukesh-ambani-chanel-pearl-ring-minaudire-bag-time-100-gala-2026)