---
title: "വി ഡിയെല്ലെങ്കിൽ തീരുമാനങ്ങൾ കടുക്കും .....!  ലീഗ് എംഎൽഎമാർ തിരുവനന്തപുരത്തേക്കില്ല, സതീശനല്ല എങ്കിൽ നിർണായക തീരുമാനങ്ങൾ"
english_title: "League MLAs will not go to Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359261/league-mlas-will-not-go-to-thiruvananthapuram"
published_at: "2026-05-14T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0540fba57f6_fj.jpg"
keywords: []
---

# വി ഡിയെല്ലെങ്കിൽ തീരുമാനങ്ങൾ കടുക്കും .....!  ലീഗ് എംഎൽഎമാർ തിരുവനന്തപുരത്തേക്കില്ല, സതീശനല്ല എങ്കിൽ നിർണായക തീരുമാനങ്ങൾ

> **Lead Summary:** **മലപ്പുറം: **കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം നീളുന്നതിനിടെ, ആകാംക്ഷയോടെ മുസ്‍ലിം ലീഗ് നേതൃത്വം. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് ക്യാമ്പ്.

## Article Content

**മലപ്പുറം: **കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം നീളുന്നതിനിടെ, ആകാംക്ഷയോടെ മുസ്‍ലിം ലീഗ് നേതൃത്വം. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് ക്യാമ്പ്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി ഡി സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.

അതേസമയം,മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. രാഹുൽ ​ഗാന്ധി നേതാക്കളെ ഒന്നും വിളിച്ച് തീരുമാനം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീ​ഗ് എംഎൽഎമാർ ഇന്ന് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. രാവിലെ ലീ​ഗ് യോ​ഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

ഹൈക്കമാൻഡ് തീരുമാനം വന്നാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. ലീഗ് അടിയന്തര നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, എം കെ മുനീർ, ഇടി മുഹമ്മദ് ബഷീർ, അബ്‍ദു സമദ് സമദാനി, പിവി അബ്‌ദുൽ വഹാബ്, കെപിഎ മജീദ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359261/league-mlas-will-not-go-to-thiruvananthapuram)