---
title: " ചാർജുചെയ്യുന്നതിനിടെ അപകടം, ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥൻ  മരിച്ചു"
english_title: "One person died after electric scooter battery exploded,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359256/one-person-died-after-electric-scooter-battery-exploded-new-"
published_at: "2026-05-14T08:37:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a053d425c18c_fire.jpg"
keywords: []
---

#  ചാർജുചെയ്യുന്നതിനിടെ അപകടം, ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥൻ  മരിച്ചു

> **Lead Summary:** **ബെംഗളൂരു: **ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ബെംഗളൂരു അൾസൂരിലുണ്ടായ അപകടത്തിൽ ലൂർദ്‌നാഥനാണ് മരിച്ചത്.

## Article Content

**ബെംഗളൂരു: **ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ബെംഗളൂരു അൾസൂരിലുണ്ടായ അപകടത്തിൽ ലൂർദ്‌നാഥനാണ് മരിച്ചത്.

വീടിന്റെ ഹാളിനോടുചേർന്ന് സ്കൂട്ടർ ചാർജുചെയ്യുന്നതിനിടെ പുലർച്ച മൂന്നിനാണ് അപകടമുണ്ടായത്. ലൂർദ്‌നാഥൻ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദംകേട്ടുണർന്ന മകൻ ഫ്രാങ്ക് ആന്റണിയും വീട്ടുകാരും അയൽക്കാരും ചേർന്ന് തീയണച്ചെങ്കിലും ഗുരുതര പൊള്ളലേറ്റ ലൂർദ്‌നാഥന്റെ ജീവൻ രക്ഷിക്കാനായില്ല.

രാത്രിയിൽ ചാർജുചെയ്യാൻ വെച്ചതിനാൽ പുലർച്ചെയായപ്പോഴേക്കും സ്കൂട്ടറിന്റെ ബാറ്ററി ചൂടുകൂടി പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് പ്രാഥമികനിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359256/one-person-died-after-electric-scooter-battery-exploded-new-)