---
title: "വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു, രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "malampuzha native killed in tragic wild elephant attack palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359249/malampuzha-native-killed-in-tragic-wild-elephant-attack-palakkad"
published_at: "2026-05-14T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a052fd3edec0_elephant_attack.jpg"
keywords: []
---

# വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു, രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡർ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലർച്ചെ ആന ആക്രമിച്ചു. രണ്ടുപേർകൂടി ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.

## Article Content

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡർ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലർച്ചെ ആന ആക്രമിച്ചു. രണ്ടുപേർകൂടി ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359249/malampuzha-native-killed-in-tragic-wild-elephant-attack-palakkad)