---
title: "ശ്രദ്ധിച്ചോ.... രാവിലെ തന്നെ പാലുവാങ്ങാൻ ഇറങ്ങേണ്ട!! അമുൽ പാൽ വില കൂട്ടി; പുതിയ മാറ്റം നാളെ മുതൽ"
english_title: "Amul increases milk prices, new change from tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359236/amul-increases-milk-prices-new-change-from-tomorrow"
published_at: "2026-05-13T23:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04b668d8905_amul.jpg"
keywords: []
---

# ശ്രദ്ധിച്ചോ.... രാവിലെ തന്നെ പാലുവാങ്ങാൻ ഇറങ്ങേണ്ട!! അമുൽ പാൽ വില കൂട്ടി; പുതിയ മാറ്റം നാളെ മുതൽ

> **Lead Summary:** **തിരുവനന്തപുരം: **പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. രാജ്യത്തുടനീളം പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.

## Article Content

**തിരുവനന്തപുരം: **പാലിന്റെ വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. രാജ്യത്തുടനീളം പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമുൽ ബ്രാൻഡിന് കീഴിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 മെയ് ഒന്നിനാണ് അവസാന വില വർദ്ധനവ് പ്രാബല്യത്തിൽ വന്നത്.

ഇതോടെ അമുലിൻ്റെ അമുൽ ടാസ, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ ടീ സ്പെഷ്യൽ തുടങ്ങിയ പാൽ വേരിയന്റുകളുടെ വിലയിൽ മാറ്റം വരും.

അമുൽ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുൽ ഗോൾഡ് അര ലിറ്ററിന് 35 രൂപയാകും. അമുൽ ശക്തി അര ലിറ്ററിന് 32 രൂപയുമാകും. അമുൽ ടീ സ്പെഷ്യലിൻ്റെ ഒരു ലിറ്റർ കവറിന് 66 രൂപയാകും. എരുമ പാൽ അര ലിറ്ററിന് 38 രൂപയാകും പുതിയ നിരക്ക്.

മറ്റൊരു പാല്‍ നിര്‍മാതാക്കളായ മദര്‍ ഡയറിയും പാലിന് വിലകൂട്ടിയിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയാണ് മദര്‍ ഡയറി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മദര്‍ ഡയറിയുടെ ഒരു ലിറ്റര്‍ പാലിന്റെ വില 58 രൂപയാക്കി ഉയര്‍ന്നു. നേരത്തെ മില്‍മയും പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് മില്‍മ ഡയറക്ടര്‍ബോര്‍ഡ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട അവസാനിച്ചശേഷം ഔദ്യോഗികമായി പാല്‍വില വര്‍ധനവ് നടപ്പിലാക്കാനാണ് മില്‍മയുടെ തീരുമാനം. കാലത്തീറ്റ വിലയിലുണ്ടായ വര്‍ധനവും മറ്റ് ചിലവുകളും പരിഗണിച്ച് പാല്‍വില കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359236/amul-increases-milk-prices-new-change-from-tomorrow)