---
title: "കോഴിക്കോട് ഫ്ലാറ്റിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ് "
english_title: "Youth found stabbed in Kozhikode flat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359233/youth-found-stabbed-in-kozhikode-flat"
published_at: "2026-05-13T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04ae8085c94_koxhikkocde.jpg"
keywords: []
---

# കോഴിക്കോട് ഫ്ലാറ്റിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ് 

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.

ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻ.പി ഹൗസിൽ സെയ്‌ദ് ഇക്ബാലിനാണ് (33) വെട്ടേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം.

വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവിനെ രാവിലെ സമീപവാസികളാണ് ആദ്യം കണ്ടത്. ഉടൻ പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു.

കഴുത്തിനും മറ്റുമായി പരുക്കുള്ള ഇക്ബാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു മാസമായി ഇയാൾ ഭാര്യയ്ക്കൊപ്പം പെരുമണ്ണ അമ്പിലോളിയിലെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു.

സംഭവ ദിവസം ഭാര്യ ബന്ധു വീട്ടിലായിരുന്നു. കഴുത്തിനു പരുക്കേറ്റ ഇക്ബാലിന് സംസാരിക്കാൻ കഴിയാത്തതിനാൽ വിവരങ്ങൾ ശേഖരിക്കാനാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359233/youth-found-stabbed-in-kozhikode-flat)