---
title: "'സതീശൻ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ഖദര്‍ ഷര്‍ട്ടുകളെല്ലാം ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വെച്ച് കത്തിക്കും'; പ്രഖ്യാപനവുമായി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി"
english_title: "'If Satheesan does not become the Chief Minister, I will burn all the Khadar shirts,' says Congress block office bearer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359218/if-satheesan-does-not-become-the-chief-minister-i-will-burn-all-the-khadar-shirts-says-congress-block-office-bearer"
published_at: "2026-05-13T20:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a048e640137d_vd.jpg"
keywords: []
---

# 'സതീശൻ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ഖദര്‍ ഷര്‍ട്ടുകളെല്ലാം ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വെച്ച് കത്തിക്കും'; പ്രഖ്യാപനവുമായി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി

> **Lead Summary:** **കോഴിക്കോട്: ** വി.ഡി. സതീശന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വെച്ച് കത്തിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി.

## Article Content

**കോഴിക്കോട്: ** വി.ഡി. സതീശന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വെച്ച് കത്തിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി.

നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി എം.സി. അനീഷാണ് തീരുമാനവുമായി രംഗത്തെത്തിയത്. സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അനീഷ് വ്യക്തമാക്കി.

ഇന്നും പ്രഖ്യാപനം ഉണ്ടാവാതായതോടെയാണ് അനീഷിൻ്റെ കടുത്ത തീരുമാനം. നാളെ വി.ഡി. സതീശനെ കണ്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നും അനീഷ് അറിയിച്ചു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മുന്‍ മെമ്പർ കൂടിയാണ് അനീഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359218/if-satheesan-does-not-become-the-chief-minister-i-will-burn-all-the-khadar-shirts-says-congress-block-office-bearer)