---
title: "മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്; രാഹുൽ - ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു"
english_title: "Rahul-Kharge meeting ends"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359210/rahul-kharge-meeting-ends"
published_at: "2026-05-13T18:45:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a0479f9aa0c6_garge.jpg"
keywords: []
---

# മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്; രാഹുൽ - ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു

> **Lead Summary:** **ഡൽഹി: **സംസ്ഥാനത്തെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ചർച്ച നടന്നത്. അരമണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.

## Article Content

**ഡൽഹി: **സംസ്ഥാനത്തെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച അവസാനിച്ചു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ചർച്ച നടന്നത്. അരമണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.

നെഞ്ചിടിപ്പോടെ വി.ഡി.- കെ.സി.- ആർ.സി. ക്യാംപുകൾ. കെ.സിയുമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തിയേക്കും. കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.

വി.ഡി, കെ.സി, ആർ.സി അണികൾ ആകാംക്ഷയിലാണ്. ആലുവയിലെ വസതിയിൽ അനുയായികളുടെ സ്നേഹാശ്ലേഷണം ഏറ്റുവാങ്ങുകയാണ് വി.ഡി. സതീശൻ. പുറത്ത് അനുകൂലികൾ മുദ്രാവാക്യം മുഴക്കുന്നുണ്ട്.

ഒന്നാം നമ്പർ കാറിൽ സതീശൻ കയറുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ വസതിയിൽ തുടരുകയാണ്. പ്രഖ്യാപനം കാത്ത് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359210/rahul-kharge-meeting-ends)