---
title: "മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ദീപാ ദാസ് മുൻഷി തിരുവനന്തപുരത്തേക്ക്"
english_title: "Chief Minister's announcement soon? Deepa Das Munshi to Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359204/chief-ministers-announcement-soon-deepa-das-munshi-to-thiruvananthapuram"
published_at: "2026-05-13T17:56:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a046e21732b9_DB.jpg"
keywords: []
---

# മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ദീപാ ദാസ് മുൻഷി തിരുവനന്തപുരത്തേക്ക്

> **Lead Summary:** **ന്യൂഡൽഹി: ** കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം ഇന്ന് തന്നെ. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലാണ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തും. കെ.സി. വേണുഗോപാലും തിരുവനന്തപുരത്തെത്തും.

## Article Content

**ന്യൂഡൽഹി: ** കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം ഇന്ന് തന്നെ. മല്ലികാർജുൻ ഖാർഗെ , രാഹുൽ ഗാന്ധിയുമായി ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ഖാർഗെയുടെ ഡൽഹിയിലെ വസതിയിലാണ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് മൂന്നിനു തിരുവനന്തപുരത്ത് എത്തും. കെ.സി. വേണുഗോപാലും തിരുവനന്തപുരത്തെത്തും.

കേരളത്തതില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ നേതാക്കളില്‍ ഭൂരിപക്ഷവും കെസിയുടെ പേരാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങള്‍ സ്വിച്ചിട്ടത് പോലെ നിന്നത് അതിന്റെ തെളിവാണെന്നും നേതാക്കള്‍ രാഹുലിനെ അറിയച്ചു. അധികം വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചക്കായി വര്‍ക്കിങ് പ്രസിഡന്റുമാര്‍,കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുന്നു.

പാണക്കാട് നടന്ന നിർണായകമായ ലീഗ് നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് ഔദ്യോഗിക തീരുമാനം അറിയിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359204/chief-ministers-announcement-soon-deepa-das-munshi-to-thiruvananthapuram)