വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

2026-05-13T15:39:00 | By VIPIN P V

ആലുവ : ( www.truevisionnews.com ) കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഒൻപതാം ദിവസത്തിലേക്ക്. അതേസമയം ഇന്ന് വൈകിട്ടോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവർത്തകരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം പുറത്തുവരൂ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ. ആലുവ ദേശത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് രാവിലെ മുതൽ പ്രവർത്തകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

"ജനവികാരം വി.ഡി. സതീശന് അനുകൂലമാണ്, ഹൈക്കമാൻഡിന് അത് തള്ളിക്കളയാനാവില്ല" എന്നാണ് പ്രവർത്തകർ പറയുന്നത്. നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് അവർ കാത്തിരിക്കുന്നത്. മുസ്ലിം ലീഗ് നേതാവും നിയുക്ത എംഎൽഎയുമായ അബ്ദുൽ ഗഫൂർ, ഡിസിസി അധ്യക്ഷന്‍ കൂടിയായ നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സതീശന്റെ വസതിയിലെത്തി ചർച്ചകൾ നടത്തി. ഘടകകക്ഷിയായ ലീഗിന്റെ പിന്തുണ സതീശനാണെന്ന സൂചനകൾ ഈ കൂടിക്കാഴ്ചകൾ നൽകുന്നു.

അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇനി നടക്കാനുള്ളത്. വി.എം. സുധീരനും കെ. മുരളീധരനും ഇന്നലെ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് സംസ്ഥാനത്തെ ജനവികാരം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എ.കെ. ആന്റണിയും സമാനമായ നിലപാട് സ്വീകരിച്ചതായാണ് സൂചന.

എംഎൽഎമാരുടെ ഭൂരിപക്ഷമാണോ അതോ പൊതുസമൂഹത്തിലെ സ്വീകാര്യതയാണോ മാനദണ്ഡമാക്കേണ്ടതെന്ന കാര്യത്തിൽ ഗൗരവമായ ചർച്ചകളാണ് നടക്കുന്നത്. പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ജനവികാരത്തിന് മുൻഗണന നൽകണമെന്ന പക്ഷക്കാരാണ്. സോണിയ ഗാന്ധിയുടെ ശാരീരിക അസ്വസ്ഥതകൾ കാരണം രാഹുൽ-ഖർഗെ കൂടിക്കാഴ്ചയുടെ സമയം അല്പം വൈകിയിട്ടുണ്ട്. സോണിയ ഗാന്ധി ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ സാഹചര്യത്തിൽ ഏതു നിമിഷവും ഫോണിലൂടെയോ നേരിട്ടോ ചർച്ച നടക്കാം.

സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളോ വ്യക്തിപരമായ വൈകാരികതയോ തീരുമാനത്തിന് അടിസ്ഥാനമാകില്ലെന്നും പാർട്ടിക്കും ജനങ്ങൾക്കും ഗുണകരമായ ഒരു പേര് മാത്രമേ പ്രഖ്യാപിക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Congress workers in Ernakulam are confident that VD Satheesan's name will be announced for the post of Chief Minister

Next TV

Related Stories
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
adimage
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
Top Stories

adimage adimage
Entertainment News