---
title: "വാഴയിലയുടെ മണവും കരിമീനിന്റെ രുചിയും; സ്പെഷ്യൽ കരിമീൻ പൊള്ളിച്ചത്"
english_title: "The smell of banana leaves and the taste of carp; Special grilled carp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359155/the-smell-of-banana-leaves-and-the-taste-of-carp-special-grilled-carp"
published_at: "2026-05-13T14:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04447534074_RTGERG.jpg"
keywords: []
---

# വാഴയിലയുടെ മണവും കരിമീനിന്റെ രുചിയും; സ്പെഷ്യൽ കരിമീൻ പൊള്ളിച്ചത്

> **Lead Summary:** **[**കേരളത്തിന്റെ തനതായ നാടൻ രുചികളിൽ രാജാവാണ് 'കരിമീൻ പൊള്ളിച്ചത്'. സുഗന്ധവ്യഞ്ജനങ്ങളുടെ അകമ്പടിയോടെ തയ്യാറാക്കിയ മസാലയിൽ കരിമീൻ പുരട്ടി, വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുക്കുന്ന ഈ വിഭവം അതിന്റെ മണം കൊണ്ടും രുചി കൊണ്ടും പ്രശസ്തമാണ്. വിരുന്നുകളിലും ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത ഈ വെറൈറ്റി ഡിഷ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.**

## Article Content

**[**കേരളത്തിന്റെ തനതായ നാടൻ രുചികളിൽ രാജാവാണ് 'കരിമീൻ പൊള്ളിച്ചത്'. സുഗന്ധവ്യഞ്ജനങ്ങളുടെ അകമ്പടിയോടെ തയ്യാറാക്കിയ മസാലയിൽ കരിമീൻ പുരട്ടി, വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുക്കുന്ന ഈ വിഭവം അതിന്റെ മണം കൊണ്ടും രുചി കൊണ്ടും പ്രശസ്തമാണ്. വിരുന്നുകളിലും ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത ഈ വെറൈറ്റി ഡിഷ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.**

ആവശ്യമായ ചേരുവകൾ** 

*കരിമീൻ: 2 എണ്ണം*

*വാഴയില: മീൻ പൊതിയാൻ ആവശ്യത്തിന്*

*മീൻ പുരട്ടാൻ :*

*മുളകുപൊടി: 1 ടേബിൾ സ്പൂൺ*

*മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ*

*കുരുമുളക് പൊടി: ½ ടീസ്പൂൺ*

*നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

*ചുമന്നുള്ളി (അരിഞ്ഞത്): 1 കപ്പ്*

*ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്): 1 ടേബിൾ സ്പൂൺ*

*പച്ചമുളക്: 2-3 എണ്ണം (കീറിയത്)*

*തക്കാളി: 1 വലുത് (അരിഞ്ഞത്)*

*കറിവേപ്പില: ആവശ്യത്തിന്*

*തേങ്ങാപ്പാൽ (കട്ടിപ്പാൽ): ¼ കപ്പ്*

*വെളിച്ചെണ്ണ: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

കരിമീൻ നന്നായി കഴുകി വരയുക. 'മീൻ പുരട്ടാൻ' പറഞ്ഞിട്ടുള്ള ചേരുവകൾ ചേർത്ത് മീനിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് മീൻ രണ്ടു വശവും പകുതി വേവിൽ  വറുത്തെടുക്കുക.

അതേ എണ്ണയിൽ (ആവശ്യമെങ്കിൽ അല്പം കൂടി ഒഴിക്കാം) ചുമന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക. ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കാം. മസാല വെന്തു വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ഒന്ന് കുറുകി വരുമ്പോൾ തീ അണയ്ക്കുക.

വാഴയില തീയൽ കാണിച്ച് വാട്ടുക. വാഴയിലയുടെ നടുവിൽ അല്പം മസാല വെക്കുക. അതിനു മുകളിൽ വറുത്ത മീൻ വെച്ച്, മീനിനു മുകളിലും മസാല തേച്ചു പിടിപ്പിക്കുക. ഇല നന്നായി മടക്കി വാഴനാര് കൊണ്ടോ നൂല് കൊണ്ടോ കെട്ടുക.

ഒരു ദോശക്കല്ല് ചൂടാക്കി അല്പം വെളിച്ചെണ്ണ തടവുക. പൊതിഞ്ഞുവെച്ച മീൻ കല്ലിൽ വെച്ച് ചെറിയ തീയിൽ അടച്ചുവെക്കുക. 5-8 മിനിറ്റിനു ശേഷം മറിച്ചിട്ട് വീണ്ടും 5 മിനിറ്റ് വേവിക്കുക. വാഴയിലയുടെ പുറംഭാഗം കരിഞ്ഞു തുടങ്ങുമ്പോഴേക്കും നല്ല മണം വരും. അപ്പോൾ തീ അണയ്ക്കാം.

ചൂടുള്ള ചോറിനോടൊപ്പമോ അപ്പത്തോടൊപ്പമോ ഈ കരിമീൻ പൊള്ളിച്ചത് വിളമ്പാം. വാഴയില തുറക്കുമ്പോൾ വരുന്ന മണം തന്നെ ഈ വിഭവത്തിന്റെ പ്രത്യേകതയാണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359155/the-smell-of-banana-leaves-and-the-taste-of-carp-special-grilled-carp)