---
title: "സമാധാനത്തോടെ ചോറുണ്ണാം....;  ഓടിപ്പാഞ്ഞു കയറിയ സ്വർണവില  ഉച്ചയ്ക്ക് താഴേക്കിറങ്ങി, പവന് 4000 രൂപ കുറഞ്ഞു! "
english_title: "Gold prices fall in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359118/gold-prices-fall-in-the-state-new-"
published_at: "2026-05-13T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04275314f39_gold.jpg"
keywords: []
---

# സമാധാനത്തോടെ ചോറുണ്ണാം....;  ഓടിപ്പാഞ്ഞു കയറിയ സ്വർണവില  ഉച്ചയ്ക്ക് താഴേക്കിറങ്ങി, പവന് 4000 രൂപ കുറഞ്ഞു! 

> **Lead Summary:** **തിരുവനന്തപുരം: **പാഞ്ഞുകയറിയ സ്വർണവില ഉച്ചയ്ക്ക് താഴേക്കിറങ്ങി . നിലവിൽ കേരള ഗോൾഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയിൽ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്. പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **പാഞ്ഞുകയറിയ സ്വർണവില ഉച്ചയ്ക്ക് താഴേക്കിറങ്ങി . നിലവിൽ കേരള ഗോൾഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ടകണക്കുകളനുസരിച്ച് സ്വർണ വിലയിൽ ഗ്രാമിന് 500 രൂപ കുറഞ്ഞിട്ടുണ്ട്. പവന് 4000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,890 രൂപയും പവന് 1,19,120 രൂപയുമായി. ഇന്ന് രാവിലെ ഒറ്റയടിക്ക് പവന് 10,200 രൂപയോളം വിലവർധനവാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലനിലവാരത്തിലായിരുന്നു ഇന്ന് രാവിലെ സ്വർണ വ്യാപാരം നടത്തിയിരുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില. വെള്ളി വിലയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതാണ് നിലവിലെ വിലവർധനവിന് കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359118/gold-prices-fall-in-the-state-new-)