---
title: "ശക്തമായ കാറ്റും ഇടിമിന്നലും: കോഴിക്കോട് കാവിലുംപാറയിൽ വീടിന്റെ ചുമർ വിണ്ടുകീറി "
english_title: "Wall of house cracks in Kavilumpara, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359097/wall-of-house-cracks-in-kavilumpara-kozhikode"
published_at: "2026-05-13T11:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0417e6e2174_GD.jpg"
keywords: []
---

# ശക്തമായ കാറ്റും ഇടിമിന്നലും: കോഴിക്കോട് കാവിലുംപാറയിൽ വീടിന്റെ ചുമർ വിണ്ടുകീറി 

> **Lead Summary:** **കോഴിക്കോട് : **ശക്തമായ കാറ്റിലും ഇടിമിന്നലിലും കാവിലുംപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മണിയിലാംകണ്ടി യശോദ അനന്തന്റെ വീടിനുള്ളിൽ മിന്നലേറ്റതിനെത്തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

## Article Content

**കോഴിക്കോട് : **ശക്തമായ കാറ്റിലും ഇടിമിന്നലിലും കാവിലുംപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മണിയിലാംകണ്ടി യശോദ അനന്തന്റെ വീടിനുള്ളിൽ മിന്നലേറ്റതിനെത്തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ പൂർണ്ണമായും തകരാറിലാവുകയും വീടിന്റെ ചുമർ വിണ്ടുകീറുകയും ചെയ്തു. വയറിങ്ങിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പതിനായിരത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359097/wall-of-house-cracks-in-kavilumpara-kozhikode)