---
title: "മലബാറിൻ്റെ കൈ പുണ്യം ; കോതിയൂറും ചിക്കൻ ബിരിയാണി എങ്ങിനെ ഉണ്ടാക്കാം"
english_title: "Chicken Biryani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359081/chicken-biryani"
published_at: "2026-05-13T11:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04112481cc9_WhatsApp_Image_2026-05-13_at_11.17.44_AM.jpeg"
keywords: []
---

# മലബാറിൻ്റെ കൈ പുണ്യം ; കോതിയൂറും ചിക്കൻ ബിരിയാണി എങ്ങിനെ ഉണ്ടാക്കാം

> **Lead Summary:** **[**[ ]ബിരിയാണി എന്ന് പറഞ്ഞാൽ മലബാറിൻ്റെ സ്വന്തം വിഭവമാണ്. സുഗന്ധം നിറഞ്ഞ ബസ്മതി അരിയും മസാലകളിൽ നന്നായി വേവിച്ച ചിക്കനും ഒന്നിച്ചുചേരുമ്പോയാണ് എല്ലാവർക്കും ഒരു പോലെ പ്രിയപ്പെട്ട ചിക്കൻ ബിരിയാണിയാവുന്നത് . ഓരോ സ്പൂണിലും മസാലയുടെ മണം , നെയ്യിന്റെ മൃദുലത, ചിക്കന്റെ ജ്യൂസിയായ രുചി എല്ലാം ചേർന്ന് മനസും വയറും ഒരുപോലെ നിറയ്ക്കുന്ന ഈ വിഭവം ആഘോഷ ദിവസങ്ങളിലും കുടുംബസദ്യകളിലും പ്രത്യേക സ്ഥാനം സ്വന്തമാക്കിട്ടുണ്ട്.

## Article Content

**[**[ ]ബിരിയാണി എന്ന് പറഞ്ഞാൽ മലബാറിൻ്റെ സ്വന്തം വിഭവമാണ്. സുഗന്ധം നിറഞ്ഞ ബസ്മതി അരിയും മസാലകളിൽ നന്നായി വേവിച്ച ചിക്കനും ഒന്നിച്ചുചേരുമ്പോയാണ് എല്ലാവർക്കും ഒരു പോലെ പ്രിയപ്പെട്ട ചിക്കൻ ബിരിയാണിയാവുന്നത് . ഓരോ സ്പൂണിലും മസാലയുടെ മണം , നെയ്യിന്റെ മൃദുലത, ചിക്കന്റെ ജ്യൂസിയായ രുചി എല്ലാം ചേർന്ന് മനസും വയറും ഒരുപോലെ നിറയ്ക്കുന്ന ഈ വിഭവം ആഘോഷ ദിവസങ്ങളിലും കുടുംബസദ്യകളിലും പ്രത്യേക സ്ഥാനം സ്വന്തമാക്കിട്ടുണ്ട്.

**ആവശ്യമായ ചേരുവകൾ**

**ചിക്കൻ മാരിനേറ്റ് ചെയ്യാൻ**

ചിക്കൻ – 1 കിലോ

തൈര് – 1 കപ്പ്

മുളകുപൊടി – 2 ടീസ്പൂൺ

മഞ്ഞൾപൊടി – ½ ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

ചിക്കന് മസാല -- 2 ടീസ്പൂണ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

നാരങ്ങ നീര് – 1 ടേബിൾസ്പൂൺ

**അരിക്ക് ആവശ്യമായത്**

ബസ്മതി അരി – 3 കപ്പ്

ഗ്രാമ്പു – 4

ഏലക്ക – 4

പട്ട – 2 കഷണം

ബേലീഫ് – 1

നെയ്യ് – 2 ടേബിൾസ്പൂൺ

**മസാലയ്ക്ക് ആവശ്യമായത്**

സവാള – 4 (നീളത്തിൽ അരിഞ്ഞത്)

തക്കാളി – 2

പച്ചമുളക് – 4

പുതിന ഇല – 1 പിടി

മല്ലിയില – 1 പിടി

എണ്ണ / നെയ്യ് – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം ചിക്കനിൽ മാരിനേറ്റ് ചെയ്യാനുള്ള എല്ലാ ചേരുവകളും ചേർത്ത് കുറഞ്ഞത് 30 മിനിറ്റ് വെക്കുക.

ഒരു പാനിൽ നെയ്യോ എണ്ണയോ ഒഴിച്ച് സവാള സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക.

അതിലേക്ക് പച്ചമുളക്, തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വേവിക്കുക.

മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് മസാല കട്ടിയാകുന്നത് വരെ വേവിക്കുക.

വേറൊരു പാത്രത്തിൽ അരി 70% വരെ വേവിച്ചെടുക്കുക.

ശേഷം ഒരു വലിയ പാത്രത്തിൽ ആദ്യം ചിക്കൻ മസാലയും മുകളിൽ അരിയും ലെയർ ചെയ്ത് പുതിന, മല്ലിയില, ഫ്രൈ ചെയ്ത സവാള എന്നിവ വിതറുക.

കുറച്ച് നെയ്യ് മുകളിൽ ഒഴിച്ച് അടച്ചു വെച്ച് കുറഞ്ഞ തീയിൽ 20 മിനിറ്റ് ദം ചെയ്യുക.

ചൂടോടെ തയാറാക്കിയ ചിക്കന് ബിരിയാണിയും കൂടെ സലാഡ് , അച്ചാർ , എന്നിവ ചേർത്ത് വിളഭാവുന്നതാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359081/chicken-biryani)