---
title: "കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"
english_title: "Senior Congress leader Sonia Gandhi hospitalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359077/senior-congress-leader-sonia-gandhi-hospitalized"
published_at: "2026-05-13T11:11:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a040fa5b5b7d_soniya_gandhi.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

## Article Content

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ദില്ലി 10 ജൻപഥിൽ ഇന്നലെ കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകളിലടക്കം അവർ ഭാഗമായെന്നാണ് ദില്ലിയിൽ നിന്ന് ലഭിക്കുന്ന വിവരം. സാദാരണ അണുബാധയ്ക്ക് ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടാറുള്ളത്. എന്നാൽ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്ക് ഒപ്പം ചില പരിശോധനകൾ കൂടി ഇവിടെ വെച്ച് നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കൾ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359077/senior-congress-leader-sonia-gandhi-hospitalized)