---
title: "ഭാര്യവീട്ടിൽ ഗുണ്ടാ വിളയാട്ടം; യുവതിയെയും കുടുംബത്തെയും ആക്രമിച്ച യുവാവും സഹായികളും പിടിയിൽ"
english_title: "Young man and his accomplices arrested for attacking young woman and her family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359057/young-man-and-his-accomplices-arrested-for-attacking-young-woman-and-her-family"
published_at: "2026-05-13T10:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04002e7e649_Young_man_and_his_accomplices_arrested_for_attacking_young_woman_and_her_family.jpg"
keywords: []
---

# ഭാര്യവീട്ടിൽ ഗുണ്ടാ വിളയാട്ടം; യുവതിയെയും കുടുംബത്തെയും ആക്രമിച്ച യുവാവും സഹായികളും പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: കുടുംബ വഴക്കിനെത്തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ബന്ധുക്കളെയും ആക്രമിച്ച കേസിലെ പ്രതിയും സഹായികളും പിടിയിലായി. പേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി , സഹായികളായ ചാക്ക സ്വദേശി അനു വി.എസ്. (ടാപ്പർ ഉണ്ണി - 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ്. (കണ്ണൻ - 44) എന്നിവരെയാണ് നെടുമങ്ങാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തിരുവനന്തപുരം: കുടുംബ വഴക്കിനെത്തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ബന്ധുക്കളെയും ആക്രമിച്ച കേസിലെ പ്രതിയും സഹായികളും പിടിയിലായി. പേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി , സഹായികളായ ചാക്ക സ്വദേശി അനു വി.എസ്. (ടാപ്പർ ഉണ്ണി - 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ്. (കണ്ണൻ - 44) എന്നിവരെയാണ് നെടുമങ്ങാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

തു​മ്പ പൊലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ന​ന്തു​വി​ന് താ​മ​സ സൗ​ക​ര്യ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​തി​നാ​ണ് അ​നു, ശ​ങ്ക​ർ എ​ന്നി​വ​രെ​ പി​ടി​കൂ​ടി പൊ​ലീ​സ് പ്ര​തി ചേ​ർ​ത്ത​ത്. അ​ന​ന്തു​വി​നെ​തി​രെ തു​മ്പ, പേ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ട്ടോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

അ​ന​ന്തു ഷാ​ജി​യും ഭാ​ര്യ​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ആ​റ്റി​പ്ര പു​ല്ലു​കാ​ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി, ബി​യ​ർ കു​പ്പി, ക​മ്പി​വ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359057/young-man-and-his-accomplices-arrested-for-attacking-young-woman-and-her-family)