---
title: "മുദ്രകളും ചുവടുകളും ഇനി പുസ്തകത്താളുകളിൽ; കലാമണ്ഡലം സ്കൂളുകളിൽ പുതിയ പാഠ്യപദ്ധതി"
english_title: "New curriculum in Kalamandalam schools"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359047/new-curriculum-in-kalamandalam-schools"
published_at: "2026-05-13T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03f89dc22b2_2.jpg"
keywords: []
---

# മുദ്രകളും ചുവടുകളും ഇനി പുസ്തകത്താളുകളിൽ; കലാമണ്ഡലം സ്കൂളുകളിൽ പുതിയ പാഠ്യപദ്ധതി

> **Lead Summary:** **തിരുവനന്തപുരം: [** കേരളീയ കലകളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലത്തിൽ കാലങ്ങളായി തുടർന്നുപോന്നിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയിൽ വിപ്ലവാത്മകമായ മാറ്റം വരുന്നു. ചരിത്രത്തിലാദ്യമായി, കണ്ടു പഠിക്കുന്ന രീതിയിൽ നിന്ന് മാറി കൃത്യമായ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠന രീതിയിലേക്ക് കലാമണ്ഡലം ചുവടുവെക്കുകയാണ്.

## Article Content

**തിരുവനന്തപുരം: [** കേരളീയ കലകളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലത്തിൽ കാലങ്ങളായി തുടർന്നുപോന്നിരുന്ന ഗുരുകുല വിദ്യാഭ്യാസ രീതിയിൽ വിപ്ലവാത്മകമായ മാറ്റം വരുന്നു. ചരിത്രത്തിലാദ്യമായി, കണ്ടു പഠിക്കുന്ന രീതിയിൽ നിന്ന് മാറി കൃത്യമായ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠന രീതിയിലേക്ക് കലാമണ്ഡലം ചുവടുവെക്കുകയാണ്.

പുതിയ അധ്യയന വർഷം മുതൽ എട്ടു മുതൽ പത്തു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ലഭ്യമാകും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി.യുടെ സഹായത്തോടെ കലാമണ്ഡലത്തിലെ അധ്യാപകർ തന്നെയാണ് ഈ പുസ്തകങ്ങൾ രൂപകൽപ്പന ചെയ്തത്.

1930-ൽ വള്ളത്തോൾ നാരായണമേനോൻ സ്ഥാപിച്ചത് മുതൽ കലാവിദ്യാഭ്യാസത്തിന് നിശ്ചിത പാഠപുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. 70 ശതമാനം കലാപഠനത്തിന് പ്രാധാന്യമുള്ള ഇവിടെ ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ കൂടി കണക്കിലെടുത്താണ് ഈ പുതിയ മാറ്റം നടപ്പിലാക്കുന്നത്.

മോഹിനിയാട്ടം, കഥകളിയുടെ വിവിധ ചിട്ടകൾ തുടങ്ങി 14 വിഷയങ്ങളിലായി 60 പുസ്തകങ്ങളാണ് ഒന്നര മാസത്തെ കഠിനാധ്വാനത്തിലൂടെ തയ്യാറാക്കിയത്. വരും കാലങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിൽ ഏകീകൃതമായ പാഠ്യപദ്ധതി നടപ്പിലാക്കാൻ കലാമണ്ഡലം ലക്ഷ്യമിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359047/new-curriculum-in-kalamandalam-schools)