---
title: "യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ സഹോദരൻ പ്രതീക് യാദവ് വീട്ടിൽ മരിച്ചനിലയിൽ"
english_title: "Former UP CM Akhilesh Yadav's brother Prateek Yadav found dead at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359033/former-up-cm-akhilesh-yadavs-brother-prateek-yadav-found-dead-at-home"
published_at: "2026-05-13T08:23:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a03e84e19269_death1.jpg"
keywords: []
---

# യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ സഹോദരൻ പ്രതീക് യാദവ് വീട്ടിൽ മരിച്ചനിലയിൽ

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** )** സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിങ് യാദവിന്റെ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അർധസഹോദരനുമായി പ്രതീക് യാദവ് മരിച്ചു. ലഖ്‌നൗവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 38 വയസായിരുന്നു. ബിജെപി നേതാവായ അപർണ യാദവ് ആണ് ഭാര്യ.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** )** സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിങ് യാദവിന്റെ മകനും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അർധസഹോദരനുമായി പ്രതീക് യാദവ് മരിച്ചു. ലഖ്‌നൗവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 38 വയസായിരുന്നു. ബിജെപി നേതാവായ അപർണ യാദവ് ആണ് ഭാര്യ.

ഇന്ന് രാവിലെ 6.15ന് ആണ് പ്രതീകിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പ്രതീക് മരിച്ചിരുന്നു. സംഭവസമയത്ത് ഭാര്യ അപർണ വീട്ടിലില്ലായിരുന്നു എന്നാണ് വിവരം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവുകളോ സംശയകരമായ മറ്റെന്തെങ്കിലും കണ്ടെത്തിയിട്ടില്ല. മുലായം സിങ് യാദവിന്റെ രണ്ടാം ഭാര്യയായ സാധനയുടെ മകനാണ് പ്രതീക് യാദവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359033/former-up-cm-akhilesh-yadavs-brother-prateek-yadav-found-dead-at-home)