---
title: "ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി കത്തിയും ബിയർ കുപ്പി ഉപയോഗിച്ച് ഭാര്യയെയും കുടുംബത്തേയും ആക്രമിച്ചു, ക്രിമിനൽ കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ"
english_title: "He broke into his wife's house and attacked her and her family with a knife and a beer bottle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359027/he-broke-into-his-wifes-house-and-attacked-her-and-her-family-with-a-knife-and-a-beer-bottle"
published_at: "2026-05-13T07:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03d86fb2967_arrest.jpg"
keywords: []
---

# ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി കത്തിയും ബിയർ കുപ്പി ഉപയോഗിച്ച് ഭാര്യയെയും കുടുംബത്തേയും ആക്രമിച്ചു, ക്രിമിനൽ കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്റെ പിടിയിലായി. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ​അനന്തു ഷാജി , ചാക്ക സ്വദേശി ​അനു വി. എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ് (കണ്ണൻ, 44) എന്നിവരാണ് പിടിയിലായത്. ഭാര്യയുമായി തർക്കം നിലനിന്നിരുന്ന അനന്തു.

## Article Content

തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്റെ പിടിയിലായി. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ​അനന്തു ഷാജി , ചാക്ക സ്വദേശി ​അനു വി. എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ് (കണ്ണൻ, 44) എന്നിവരാണ് പിടിയിലായത്. ഭാര്യയുമായി തർക്കം നിലനിന്നിരുന്ന അനന്തു.

​ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യയെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ എത്തിയതെന്ന് പൊലീസ് പറയുന്നു.

​​കൃത്യത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനുവിനെയും ശങ്കറിനെയും പൊലീസ് പിടികൂടിയത്. മുഖ്യപ്രതിയായ അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം ആക്രമണ കേസുകൾ നിലവിലുണ്ട്. മറ്റുള്ളവരും മുൻ റൗഡി ലിസ്റ്റിലുള്ളവരാണ്. നെടുമങ്ങാട് നിന്നും ​അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359027/he-broke-into-his-wifes-house-and-attacked-her-and-her-family-with-a-knife-and-a-beer-bottle)