---
title: "'അത്യന്തം വേദനാജനകം, കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ല' -കെ സി വേണുഗോപാല്‍"
english_title: "Condolences over the deaths of children struck by lightning, KC Venugopal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359017/condolences-over-the-deaths-of-children-struck-by-lightning-kc-venugopal"
published_at: "2026-05-12T23:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0367319c826_kc.jpg"
keywords: []
---

# 'അത്യന്തം വേദനാജനകം, കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ല' -കെ സി വേണുഗോപാല്‍

> **Lead Summary:** **ആലപ്പുഴ: **m) മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

## Article Content

**ആലപ്പുഴ: **m) മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

അത്യന്തം വേദനാജനകമായ സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭാവി തലമുറയ്ക്ക് മാതൃകയാകേണ്ടിയിരുന്ന ഒരു നാടിനും ആ കുടുംബങ്ങള്‍ക്കും മാതൃകയായും അഭിമാനമായും മാറേണ്ടിയിരുന്ന ചെറുപ്പക്കാരുടെ കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ലെന്നറിയാമെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359017/condolences-over-the-deaths-of-children-struck-by-lightning-kc-venugopal)