---
title: "പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം ; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു"
english_title: "Accident in Punalur after concrete wall and building collapse, man trapped inside vehicle dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359010/accident-in-punalur-after-concrete-wall-and-building-collapse-man-trapped-inside-vehicle-dies"
published_at: "2026-05-12T21:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03551058e6c_kollam.jpg"
keywords: []
---

# പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം ; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു

> **Lead Summary:** **കൊല്ലം: ** പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് വാൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഉള്ളിൽ കുടുങ്ങിയ ആൾ മരിച്ചു .

## Article Content

**കൊല്ലം: ** പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് വാൾ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഉള്ളിൽ കുടുങ്ങിയ ആൾ മരിച്ചു .

സർവീസ് സ്റ്റേഷൻ, ടോറസ് ലോറി, കള്ളുഷാപ്പ് എന്നിവയ്ക്ക് മുകളിലേക്കാണ് കോൺക്രീറ്റ് വാൾ വീണത്. വാഹനത്തിനുള്ളിൽ സർവീസ് സ്‌റ്റേഷനിലെ തൊഴിലാളി കുടുങ്ങിയിരുന്നു. ഇയാളാണ് മരിച്ചത്.

വന്മള സ്വദേശി സിജു തോമസ്(42) ആണ്‌ മരിച്ചത്. ഇയാളെ പുറത്തെടുക്കാൻ തിരച്ചിൽ ശക്തമാക്കിയിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിൻഭാ​ഗത്തായി പ്രവർത്തിച്ച് പോരുന്ന കെട്ടിടമാണ് നിലംപൊത്തിയത്.

ചൊവ്വാഴ്ച ഉച്ച മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും നിലനിന്നിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടായത്.

കൂറ്റൻ സർവ്വീസ് മതിലും കോൺ​ക്രീറ്റ് കെട്ടിടവുമാണ് നിലംപൊത്തിയത്. ലോറിയും സ്കൂൾ ബസും സ്കൂട്ടറും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഇതിനിടയിൽ പെട്ടു പോയതായി സംശയമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359010/accident-in-punalur-after-concrete-wall-and-building-collapse-man-trapped-inside-vehicle-dies)