---
title: "പുനലൂരിൽ മണ്ണിടിച്ചിൽ ; ലോറിക്ക് മുകളിലേക്ക് മതിലും കെട്ടിടവും ഇടിഞ്ഞുവീണു, ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം"
english_title: "Heavy rains cause landslides, collapse of wall and service station building"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358997/heavy-rains-cause-landslides-collapse-of-wall-and-service-station-building"
published_at: "2026-05-12T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03389ae0810_punalor.jpg"
keywords: []
---

# പുനലൂരിൽ മണ്ണിടിച്ചിൽ ; ലോറിക്ക് മുകളിലേക്ക് മതിലും കെട്ടിടവും ഇടിഞ്ഞുവീണു, ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

> **Lead Summary:** **പുനലൂർ ( കൊല്ലം ) : ** ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണു.

## Article Content

**പുനലൂർ ( കൊല്ലം ) : ** ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണു.

ലോറിക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളിയും മതിലും വീണത്. ലോറിക്കുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ച മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടാവുന്നത്. കൂറ്റൻ കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ആണ് ഇടിഞ്ഞുവീണത്. സർവീസ് സ്റ്റേഷനിലെ ജീവനക്കാരൻ ലോറിയിൽ ഉണ്ടായിരുന്നതായാണ് വിവരം.

കെട്ടിടത്തിനടിയിൽ മറ്റൊരു സ്കൂൾ ബസ്സും ഉള്ളതായി സംശയിക്കുന്നു. മറ്റാരെങ്കിലും ഉള്ളിൽ പെട്ടിട്ടുണ്ടോ എന്ന് വ്യക്തതയില്ല. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358997/heavy-rains-cause-landslides-collapse-of-wall-and-service-station-building)