---
title: "നാവിൽ കൊതിയൂറും മലബാർ കല്ലുമ്മക്കായ ഫ്രൈ; ഇതാ എളുപ്പമൊരു റെസിപ്പി"
english_title: "Mouth-watering Malabar Kallummakaya Fry; Here's an easy recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358971/mouth-watering-malabar-kallummakaya-fry-heres-an-easy-recipe"
published_at: "2026-05-12T17:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03144ec900a_Heres_an_easy_recipe.jpg"
keywords: []
---

# നാവിൽ കൊതിയൂറും മലബാർ കല്ലുമ്മക്കായ ഫ്രൈ; ഇതാ എളുപ്പമൊരു റെസിപ്പി

> **Lead Summary:** **[** കടൽ വിഭവങ്ങളിൽ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് കല്ലുമ്മക്കായ (കടുക്ക). അധികം മസാലകളൊന്നും ചേർക്കാതെ, ഉള്ളിയും കറിവേപ്പിലയും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന കല്ലുമ്മക്കായ ഫ്രൈയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഊണിനൊപ്പം സൈഡ് ഡിഷ് ആയി വിളമ്പാൻ പറ്റിയ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

## Article Content

**[** കടൽ വിഭവങ്ങളിൽ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് കല്ലുമ്മക്കായ (കടുക്ക). അധികം മസാലകളൊന്നും ചേർക്കാതെ, ഉള്ളിയും കറിവേപ്പിലയും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന കല്ലുമ്മക്കായ ഫ്രൈയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഊണിനൊപ്പം സൈഡ് ഡിഷ് ആയി വിളമ്പാൻ പറ്റിയ ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

**ചേരുവകൾ**

കല്ലുമ്മക്കായ

കാശ്മീരിമുളകുപൊടി

മുളകുപൊടി

മഞ്ഞൾപ്പൊടി

ചുവന്നുള്ളി

കറിവേപ്പില

ഉപ്പ്

വെളിച്ചെണ്ണ

**തയ്യാറാക്കുന്ന വിധം**

കല്ലുമ്മക്കായ തോടോടു കൂടിയത് ആവിയിൽ വച്ച് വേവിക്കുക.

ചൂടാറിയതിനു ശേഷം തോട് കളഞ്ഞ് വൃത്തിയാക്കിയെടുക്കാം.

അതിലേക്ക് അൽപ്പം കാശ്മീരിമുളകുപൊടിയും, എരിവിവനനുസരിച്ച് സാദാ മുളകുപൊടിയും ചേർക്കാം.

അൽപ്പം മഞ്ഞൾപ്പൊടി, ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.

മസാല പുരട്ടിയ കല്ലുമ്മക്കായ അൽപ്പ സമയം മാറ്റി വയ്ക്കുക.

ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

അതിലേക്ക് കല്ലുമ്മക്കായ ചേർത്ത് വറുക്കുക. ചൂട് ചോറിനൊപ്പം കഴിച്ചു നോക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358971/mouth-watering-malabar-kallummakaya-fry-heres-an-easy-recipe)