---
title: "തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ"
english_title: "A young man who was involved in drug dealing from an apartment was arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358958/a-young-man-who-was-involved-in-drug-dealing-from-an-apartment-was-arrested"
published_at: "2026-05-12T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0306ca94468_18.jpg"
keywords: []
---

# തിരുവനന്തപുരത്ത് വൻ ലഹരി വേട്ട: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ യുവാവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: [**നഗരത്തിൽ ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ പോലീസ് പിടികൂടി. തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുട്ടട സ്വദേശി സിദ്ധാർത്ഥ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം: [**നഗരത്തിൽ ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ പോലീസ് പിടികൂടി. തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മുട്ടട സ്വദേശി സിദ്ധാർത്ഥ് പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും പൂജപ്പുര പോലീസും ചേർന്നാണ് ഇയാൾ താമസിച്ചിരുന്ന മൈത്രി നഗറിലെ എസ്.പി പ്ലാസയിൽ പരിശോധന നടത്തിയത്.

പ്രതിയുടെ പക്കൽ നിന്ന് എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങി വൻ ലഹരിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയായ സിദ്ധാർത്ഥ്, 200 കിലോ കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്.

ലഹരി വിപണനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ നഗരത്തിലെ ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358958/a-young-man-who-was-involved-in-drug-dealing-from-an-apartment-was-arrested)