---
title: "കോഴിക്കോട് വടകരയിൽ യുവതിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ; ആക്രമണം ജോലികഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ  "
english_title: "Woman attacked, husband beats her, case filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358956/woman-attacked-husband-beats-her-case-filed"
published_at: "2026-05-12T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03052a68167_police.jpg"
keywords: []
---

# കോഴിക്കോട് വടകരയിൽ യുവതിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ; ആക്രമണം ജോലികഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ  

> **Lead Summary:** **കോഴിക്കോട് : ** വടകര സാൻഡ് ബാങ്ക്സിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഭർത്താവ് വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചതായി പരാതി. കടമേരി സ്വദേശിനി കുറ്റികാട്ടിൽ നസ്രിയ ക്ക് നേരെയാണ് ഭർത്താവ് കഞ്ഞായി അർഷാദ് അതിക്രമം നടത്തിയത്.

## Article Content

**കോഴിക്കോട് : ** വടകര സാൻഡ് ബാങ്ക്സിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഭർത്താവ് വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചതായി പരാതി. കടമേരി സ്വദേശിനി കുറ്റികാട്ടിൽ നസ്രിയ ക്ക് നേരെയാണ് ഭർത്താവ് കഞ്ഞായി അർഷാദ് അതിക്രമം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെ സാൻഡ് ബാങ്ക്സ് എക്സ്പോയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗാർഹിക പീഡന നിയമപ്രകാരം അർഷാദിനെതിരെ കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ഈ ആക്രമണം നടന്നത്.

വഴിയിൽ വെച്ച് നസ്രിയയെ തടഞ്ഞുവെച്ച പ്രതി, കൈവശമുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുഖത്ത് കുത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ നസ്രിയ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358956/woman-attacked-husband-beats-her-case-filed)