---
title: "കള്ളന്റെ മാപ്പിന് കാര്യമുണ്ടായില്ല...! കേസ് തീർപ്പാക്കാൻ മാപ്പപേക്ഷയുമായി മോഷ്ടാവിന്‍റെ ഡീൽ, ഒടുവിൽ പൊലീസ്‌ പിടിയിൽ"
english_title: "Theft, thief apologizes, eight gold pieces returned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358938/theft-thief-apologizes-eight-gold-pieces-returned"
published_at: "2026-05-12T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02f41eea958_kallan.jpg"
keywords: []
---

# കള്ളന്റെ മാപ്പിന് കാര്യമുണ്ടായില്ല...! കേസ് തീർപ്പാക്കാൻ മാപ്പപേക്ഷയുമായി മോഷ്ടാവിന്‍റെ ഡീൽ, ഒടുവിൽ പൊലീസ്‌ പിടിയിൽ

> **Lead Summary:** തൃശൂർ: ഗുരുവായൂർ അരിയന്നൂരിൽ വീട്ടിൽ നിന്ന് സ്വർണാഭരണം കവർന്ന കേസിൽ മാപ്പപേക്ഷയുമായി മോഷ്ടാവ്.

## Article Content

തൃശൂർ: ഗുരുവായൂർ അരിയന്നൂരിൽ വീട്ടിൽ നിന്ന് സ്വർണാഭരണം കവർന്ന കേസിൽ മാപ്പപേക്ഷയുമായി മോഷ്ടാവ്.

മോഷ്ടിച്ച എട്ട് പവൻ സ്വർണം തിരികെ നൽകി. പത്ത് പവനിൽ രണ്ട് പവൻ വിൽപ്പന നടത്തിയെന്നും കേസ് പിൻവലിക്കണമെന്നുമായിരുന്നു മോഷ്ടാവിന്‍റെ മാപ്പപേക്ഷ.

മുണ്ടത്തിക്കോട് സ്വദേശി സുധീഷ് ആണ് ഗുരുവായൂർ പൊലീസിന്‍റെ പിടിയിലായത്. മോഷണവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി നടത്തി പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്.

സംഭവത്തിന് പിന്നാലെ ഗൃഹനാഥൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഗുരുവായൂർ സ്റ്റേഷനിലെ എം.വി വിനോദിനാണ് അന്വേഷണച്ചുമതല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358938/theft-thief-apologizes-eight-gold-pieces-returned)