---
title: "'പെൺകുട്ടികൾ  വീട്ടിലിരിക്കേണ്ടവർ, അവർക്ക് എന്തിനാണ് വിദ്യാഭ്യാസം?'; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി"
english_title: "Why should girls get education, they should stay at home, says Education Minister Mithilesh Tiwari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358861/why-should-girls-get-education-they-should-stay-at-home-says-education-minister-mithilesh-tiwari"
published_at: "2026-05-12T11:02:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a02bb6699580_madilesh.jpg"
keywords: []
---

# 'പെൺകുട്ടികൾ  വീട്ടിലിരിക്കേണ്ടവർ, അവർക്ക് എന്തിനാണ് വിദ്യാഭ്യാസം?'; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** **പട്‌ന: **പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസമെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നും വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി.

## Article Content

**പട്‌ന: **പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസമെന്നും അവർ വീട്ടിലിരിക്കേണ്ടവരാണെന്നും വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി.

പെൺകുട്ടികൾ പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നതിന് പകരം വീടിനുള്ളിൽ തന്നെ തുടരണമെന്നുമുള്ള മിഥിലേഷ് തിവാരിയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലായി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

> വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു റിപ്പോർട്ടർ വാദിച്ചപ്പോൾ, "പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ സ്വയമേവ ലഭിക്കും എന്നായിരുന്നു മിഥിലേഷ് തിവാരിയുടെ മറുപടി.

സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും കുറിച്ച് ബിഹാർ മന്ത്രി കാലഹരണപ്പെട്ടതും പിന്തിരിപ്പൻ വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പേർ വിമർശനങ്ങൾ ഉയർത്തി.

അതേസമയം, മന്ത്രിയെ ന്യായീകരിച്ച് ചിലർ രംഗത്തെത്തി. മന്ത്രിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. പെൺകുട്ടികൾ റോഡുകളിൽ പ്രതിഷേധിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

> കാരണം മോദിയുടെ കീഴിൽ അവരുടെ അവകാശങ്ങൾ സർക്കാർ നൽകും, അവർക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നോ വീട്ടിൽ തന്നെ തുടരണമെന്നോ അല്ല," എന്ന് ആ വ്യക്തി അഭിപ്രായപ്പെട്ടതായി എംഎസ്എൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358861/why-should-girls-get-education-they-should-stay-at-home-says-education-minister-mithilesh-tiwari)