---
title: "ആറ്റിങ്ങൽ എംഎൽഎയുടെ വിജയാഹ്ലാദ പോസ്റ്റിന് താഴെ അശ്ലീല കമന്‍റ് ; 'രാജേഷ് കുടുക്ക' അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്"
english_title: "Obscene comment under Attingal MLA's victory post; Police register case against 'Rajesh Kuduka' account"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358843/obscene-comment-under-attingal-mlas-victory-post-police-register-case-against-rajesh-kuduka-account"
published_at: "2026-05-12T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02a457d0c03_Police_register_case_against_Rajesh_Kuduka_account.jpg"
keywords: []
---

# ആറ്റിങ്ങൽ എംഎൽഎയുടെ വിജയാഹ്ലാദ പോസ്റ്റിന് താഴെ അശ്ലീല കമന്‍റ് ; 'രാജേഷ് കുടുക്ക' അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എംഎൽഎ ഇട്ട പോസ്റ്റിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്.

## Article Content

തിരുവനന്തപുരം: ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് എംഎൽഎ ഇട്ട പോസ്റ്റിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്.

'രാജേഷ് കുടുക്ക' എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപം ഉണ്ടായത്. എംഎൽഎയുടെ പരാതിയിൽ ആറ്റിങ്ങൽ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358843/obscene-comment-under-attingal-mlas-victory-post-police-register-case-against-rajesh-kuduka-account)