---
title: "കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൺകുട്ടിക്ക് നേരെ ബസിൽ ലൈംഗികാതിക്രമമെന്ന് പരാതി; പോക്സോ കേസിൽ കണ്ടക്ടർ അറസ്റ്റിൽ"
english_title: "A boy returning from tuition in Kozhikode was sexually assaulted Conductor arrested in POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358835/a-boy-returning-from-tuition-in-kozhikode-was-sexually-assaulted-conductor-arrested-in-pocso-case"
published_at: "2026-05-12T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02967d902a3_case.jpg"
keywords: []
---

# കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൺകുട്ടിക്ക് നേരെ ബസിൽ ലൈംഗികാതിക്രമമെന്ന് പരാതി; പോക്സോ കേസിൽ കണ്ടക്ടർ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : ** ബസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. പെരുമണ്ണ സിറ്റി റൂട്ടിൽ ഓടുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ്‌.

## Article Content

**കോഴിക്കോട് : ** ബസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. പെരുമണ്ണ സിറ്റി റൂട്ടിൽ ഓടുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ്‌.

ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് വരുന്ന സമയങ്ങളിൽ നിരന്തരം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന 17കാരന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച ബസ് യാത്രയ്ക്കിടെയാണ് സംഭവം. രാവിലെ 11.15ന് വയലിൻ ക്ലാസ് കഴിഞ്ഞ് മാങ്കാവിൽനിന്ന്‌ പെരുമണ്ണയിലെ വീട്ടിലേക്കുള്ള ബസ് യാത്രക്കിടെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളിൽ എത്തിയപ്പോൾ ബസിലെ പിൻസീറ്റിൽ ഇരുന്ന് യാത്രചെയ്ത 17കാരന്റെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358835/a-boy-returning-from-tuition-in-kozhikode-was-sexually-assaulted-conductor-arrested-in-pocso-case)