---
title: "വസ്ത്രം വലിച്ചുകീറി മുളവടി കൊണ്ട് മര്‍ദ്ദിച്ചു, പിന്നാലെ ഭീഷണിയും അസഭ്യവും; ദില്ലിയില്‍ യുവതികൾക്ക് നേരെ പുരുഷന്മാരുടെ  ക്രൂരത"
english_title: "Young women attacked by mob in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358812/young-women-attacked-by-mob-in-delhi"
published_at: "2026-05-11T23:10:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a0214e269091_gang.jpg"
keywords: []
---

# വസ്ത്രം വലിച്ചുകീറി മുളവടി കൊണ്ട് മര്‍ദ്ദിച്ചു, പിന്നാലെ ഭീഷണിയും അസഭ്യവും; ദില്ലിയില്‍ യുവതികൾക്ക് നേരെ പുരുഷന്മാരുടെ  ക്രൂരത

> **Lead Summary:** ** ദി**ല്ലിയില്‍ വടക്കുകിഴക്കന്‍ സ്വദേശികളായ യുവതികള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. ഒരുകൂട്ടം പുരുഷന്‍മാര്‍ യുവതികളെ വംശീയമായി അധിക്ഷേപിക്കുകയും മുളവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

## Article Content

** ദി**ല്ലിയില്‍ വടക്കുകിഴക്കന്‍ സ്വദേശികളായ യുവതികള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. ഒരുകൂട്ടം പുരുഷന്‍മാര്‍ യുവതികളെ വംശീയമായി അധിക്ഷേപിക്കുകയും മുളവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

ആസാം, ബിഹാര്‍ സ്വദേശികളായ യുവതികളാണ് ആക്രമണത്തിനിരയായത്. കല്‍ക്കാജി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പ്രദേശത്തെ ചായക്കടയ്ക്ക് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. ചായക്കടയില്‍നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതികള്‍ക്ക് നേരെ രണ്ടു പുരുഷന്‍മാര്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതാണ് സംഭവത്തിനു തുടക്കം.

തുടര്‍ന്ന് ഇവര്‍ക്കൊപ്പം കൂടുതല്‍ പുരുഷന്‍മാര്‍ ചേര്‍ന്ന് യുവതികളെ അസഭ്യം പറയാനും വംശീയമായി അധിക്ഷേപിക്കാനും ആരംഭിച്ചു. ഇതിനെതിരെ യുവതികള്‍ പ്രതികരിച്ചതോടെ പുരുഷന്‍മാരുടെ സംഘം മുളവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സംഘം വസ്ത്രം വലിച്ചുകീറിയെന്നും മുളവടി കൊണ്ട് മര്‍ദ്ദിച്ചുവെന്നും യുവതികള്‍ ആരോപിച്ചു.

സംഭവം പുറത്തുപറഞ്ഞാല്‍ അനന്തരഫലം നേരിടേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ പറഞ്ഞു. വഴിയാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നോക്കിനില്‍ക്കവേയാണ് യുവതികള്‍ക്ക് നേര്‍ക്ക് ആക്രമണം അരങ്ങേറിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവതികളെ എയിംസില്‍ വൈദ്യപരിശോധനയ്ക്ക് പ്രവേശിപ്പിച്ചു. ദൃക്‌സാക്ഷി മൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു.

വിവിധ അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭാരതീയ ന്യായ സംഹിത 115, 74, 126, 351, 78, 3 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കല്‍ക്കാജി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358812/young-women-attacked-by-mob-in-delhi)