---
title: "'ആര് മുഖ്യമന്ത്രിയായാലും ആദ്യമെത്തുക പാണക്കാട് തറവാട്ടിലായിരിക്കും, ലീഗിനെയും ജമാഅത്തെയും കോൺഗ്രസിന് ഭയം' -കെ.സുരേന്ദ്രൻ"
english_title: "Congress is afraid of Muslim League and Jamaat-e-Islami, says BJP leader K. Surendran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358811/congress-is-afraid-of-muslim-league-and-jamaat-e-islami-says-bjp-leader-k-surendran"
published_at: "2026-05-11T22:59:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0212d515c1e_k_sure.jpg"
keywords: []
---

# 'ആര് മുഖ്യമന്ത്രിയായാലും ആദ്യമെത്തുക പാണക്കാട് തറവാട്ടിലായിരിക്കും, ലീഗിനെയും ജമാഅത്തെയും കോൺഗ്രസിന് ഭയം' -കെ.സുരേന്ദ്രൻ

> **Lead Summary:** **കോഴിക്കോട്: **മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയപ്പെടുന്നതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ.

## Article Content

**കോഴിക്കോട്: **മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയപ്പെടുന്നതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ.

ലീഗും ജമാഅത്തുമാണ് ഇപ്പോൾ കാണുന്ന ബഹളമെല്ലാം ഉണ്ടാക്കുന്നത്. ഇനി ആരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും അവർ ആദ്യമെത്തുക പാണക്കാട് തറവാട്ടിലായിരിക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

**കുറിപ്പിന്റെ പൂർണരൂപം**

63 എം. എൽ. എമാരും മൂന്നു സ്വതന്ത്രരുമടക്കം 66 പേർ സ്വന്തമായി ഉണ്ടായിട്ടും കോൺഗ്രസ്സ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്? ഉത്തരം വളരെ ലളിതം. ജമാ അത്ത് എ ഇസ്ളാമിയേയും മുസ്ലീം ലീഗിനേയും.

അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് സാമാന്യ വിവേകമുള്ള ആർക്കും ബോധ്യമാവും. ഇനി അഥവാ മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും ആ മാന്യദേഹം കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യദർശനം പാണക്കാട് തറവാട്ടിലായിരിക്കുമെന്നത് ഉറപ്പ്. വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചുകൊല്ലവും അനുഭവിക്കാൻ പോവുന്നതേയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358811/congress-is-afraid-of-muslim-league-and-jamaat-e-islami-says-bjp-leader-k-surendran)