---
title: "കല്ലാച്ചിയിലെ കടകളിൽ വെള്ളം കയറി, നാദാപുരത്തും വളയത്തും പെയ്തത് അതിശക്ത മഴ; കോഴിക്കോട് ജില്ലയിൽ നാശം വിതച്ച് വേനൽ മഴ "
english_title: "Kozhikode summer rains, destruction, heavy rains in Nadapuram and Valayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358806/kozhikode-summer-rains-destruction-heavy-rains-in-nadapuram-and-valayam"
published_at: "2026-05-11T21:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0202d53b102_mazha.jpg"
keywords: []
---

# കല്ലാച്ചിയിലെ കടകളിൽ വെള്ളം കയറി, നാദാപുരത്തും വളയത്തും പെയ്തത് അതിശക്ത മഴ; കോഴിക്കോട് ജില്ലയിൽ നാശം വിതച്ച് വേനൽ മഴ 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് വേനൽ മഴയിൽ പലയിടത്തും നാശം. നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് പെയ്തത്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും അനുഭവപ്പെട്ടു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് വേനൽ മഴയിൽ പലയിടത്തും നാശം. നാദാപുരത്തും വളയത്തും ശക്തമായ മഴയാണ് പെയ്തത്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും അനുഭവപ്പെട്ടു.

പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണതിനാൽ ഗതാഗത തടസം നേരിട്ടു. അഗ്നിരക്ഷാ സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി.

കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗതതടസ്സമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു.

താമരശ്ശേരി മലോരമേഖലയിലും മഴ ലഭിച്ചു. കൂടാതെ പേരാമ്പ്ര ബസ് സ്റ്റാന്റിന് മുന്‍പിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യാത്രികന്‍ ശക്തമായ കാറ്റില്‍ പെട്ട് സ്‌കൂട്ടറോടെ റോഡില്‍ മറിഞ്ഞു വീണു. പരിക്ക് സാരമുള്ളതല്ല.

നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്നു. ഇന്ന് വൈകിട്ടാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമർതകർന്നതിനെ തുടർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് പരുക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും പരിസരങ്ങളിലെ വീടുകളിലെ വളർത്തു മൃഗങ്ങളും ചത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358806/kozhikode-summer-rains-destruction-heavy-rains-in-nadapuram-and-valayam)