---
title: "ചിന്തയിലെ ഫ്ലാറ്റും ഒഴിയുന്നു; തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയൻ"
english_title: "Pinarayi Vijayan buys new rented house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358792/pinarayi-vijayan-buys-new-rented-house"
published_at: "2026-05-11T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01e0359c563_pinarayi.jpg"
keywords: []
---

# ചിന്തയിലെ ഫ്ലാറ്റും ഒഴിയുന്നു; തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറുന്നു. താമസത്തിനായി തലസ്ഥാന നഗരത്തിൽ പുതിയ വാടക വീടെടുത്തു. ബേക്കറി ജംഗ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്.ദില്ലിൽ നിന്ന് പുതിയ വീട്ടിലേക്കായിരിക്കും എത്തുക.

## Article Content

**തിരുവനന്തപുരം: **പിണറായി വിജയൻ വാടക വീട്ടിലേക്ക് മാറുന്നു. താമസത്തിനായി തലസ്ഥാന നഗരത്തിൽ പുതിയ വാടക വീടെടുത്തു. ബേക്കറി ജംഗ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്.ദില്ലിൽ നിന്ന് പുതിയ വീട്ടിലേക്കായിരിക്കും എത്തുക.

തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ലിഫ് ഹൗസിൽ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കോൺ​ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇതിനിടെയാണ് വീടുമാറ്റം.

അതേസമയം, പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നതില്‍ ഇത് വരെ തീരുമാനമായിട്ടില്ല. കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും, ആരെന്ന് തീരുമാനിക്കുക കേരളത്തിലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358792/pinarayi-vijayan-buys-new-rented-house)