---
title: "ഡാൻസ് കളിക്കുന്നതിനിടെ ചിക്കൻ കറി തട്ടി ദേഹത്ത് വീണു, പിന്നാലെ കല്യാണവീട്ടിൽ തമ്മിലടി; സംഘർഷത്തിനിടെ ഒരാൾ മരിച്ചു"
english_title: "Clashes during wedding ceremony, one dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358790/clashes-during-wedding-ceremony-one-dead"
published_at: "2026-05-11T19:01:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a01da84b16f4_curry.jpg"
keywords: []
---

# ഡാൻസ് കളിക്കുന്നതിനിടെ ചിക്കൻ കറി തട്ടി ദേഹത്ത് വീണു, പിന്നാലെ കല്യാണവീട്ടിൽ തമ്മിലടി; സംഘർഷത്തിനിടെ ഒരാൾ മരിച്ചു

> **Lead Summary:** **ലഖ്‌നൗ: **വിവാഹച്ചടങ്ങിനിടെ ചിക്കൻ കറി ദേഹത്ത് വീണതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ ഒരാള്‍ മരിച്ചു. ആഘോഷത്തിനെത്തിയ അതിഥിയുടെ ദേഹത്താണ് ചിക്കന്‍ കറി വീണത്.

## Article Content

**ലഖ്‌നൗ: **വിവാഹച്ചടങ്ങിനിടെ ചിക്കൻ കറി ദേഹത്ത് വീണതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ ഒരാള്‍ മരിച്ചു. ആഘോഷത്തിനെത്തിയ അതിഥിയുടെ ദേഹത്താണ് ചിക്കന്‍ കറി വീണത്.

ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റിറ്റുണ്ട്.

ആഘോഷത്തിന് എത്തിയ അതിഥികൾ ഡാൻസിന് ചുവട് വയ്ക്കുന്നതിനിടെ ഭക്ഷണം വിളമ്പുന്നവരുടെ കൈയിൽ നിന്നും ചിക്കൻ കറി ദേഹത്ത് വീഴുകയായിരുന്നു. ആദ്യം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ക്രമേണ അത് സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു.

ബെൽറ്റുകൾ, വടികൾ, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് ഇവർ ഏറ്റുമുട്ടിയതായി പൊലീസ് പറഞ്ഞു. ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിച്ചിയ പ്രദേശത്ത് വച്ച് നടന്ന വിവാഹ ആഘോഷത്തിനിടെയാണ് സംഭവം നടന്നതെന്ന് നോർത്ത് എസ്‌പി ഗ്യാനേന്ദ്ര കുമാർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358790/clashes-during-wedding-ceremony-one-dead)