---
title: "വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണു; മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വധു, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി"
english_title: "Groom collapses during wedding ceremony bride demands medical report later withdraws from wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358787/groom-collapses-during-wedding-ceremony-bride-demands-medical-report-later-withdraws-from-wedding"
published_at: "2026-05-11T18:18:00+05:30"
category: "National"
language: "ml"
image: "https://truevisionnews.com/image-uploads/6a01d08b14441_wedding_hand.jpg"
keywords: []
---

# വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണു; മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വധു, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി

> **Lead Summary:** **ഇറ്റാ: ( **[www.truevisionnews.com]** )**യുപിയിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ തീരുമാനം. സാകിത് മേഖലയിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകൾക്കിടയിൽ വരൻ കുഴഞ്ഞുവീണത് ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായതായി പൊലീസ് പറഞ്ഞു.

## Article Content

**ഇറ്റാ: ( **[www.truevisionnews.com]** )**യുപിയിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ തീരുമാനം. സാകിത് മേഖലയിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകൾക്കിടയിൽ വരൻ കുഴഞ്ഞുവീണത് ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായതായി പൊലീസ് പറഞ്ഞു.

വിവാഹ ചടങ്ങുകൾക്കായി പീഠത്തിൽ ഇരിക്കുന്നതിനിടെ വരന് ബാലൻസ് തെറ്റുകയും കസേരയിൽ നിന്ന് താഴെ വീഴുകയുമായിരുന്നു. ഇത് അവിടെയുണ്ടായിരുന്നവർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഓടിയെത്തുകയും വെള്ളം നല്‍കുകയും ചെയ്തു. എന്നാല്‍ ഡോക്ടറെ വിളിക്കാന്‍ ചിലര്‍ നിര്‍ദേശിക്കുകയും ചെയ്തു.

തുടക്കത്തിൽ, പരിഭ്രമം മൂലമുണ്ടായ അസ്വസ്ഥതയാണെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ പിന്നീട് വധുവിന്റെ കുടുംബം വരന്റെ ആരോഗ്യനിലയെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചു. വിവാഹാലോചന ഉറപ്പിക്കുന്നതിന് മുൻപ് വരന്റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചുവെച്ചുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ഈ തർക്കം പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള വലിയ വഴക്കായി മാറുകയും രാത്രി മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്തു. നാട്ടിലെ മുതിർന്നവരും ബന്ധുക്കളും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വരന്റെ മെഡിക്കല്‍ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ വിവാഹം നടക്കൂ എന്ന് വധു തീര്‍ത്തുപറയുകയും ചെയ്തു.

കുടുംബാംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തെത്തുടർന്ന് വധുവിന്റെ ഭാഗത്തുനിന്നുള്ള രണ്ടുപേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരവധി തവണ ചർച്ചകൾ നടന്നിട്ടും വിവാഹം വേണ്ടെന്ന തീരുമാനത്തിൽ വധുവും കുടുംബവും ഉറച്ചുനിന്നു. ഇതോടെ വധുവിനെ കൂട്ടാതെ വരനും സംഘവും മടങ്ങിപ്പോയി.

ഇതുവരെ ഇരുവിഭാഗത്തുനിന്നും രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിദേശ് രാതി പറഞ്ഞു. പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358787/groom-collapses-during-wedding-ceremony-bride-demands-medical-report-later-withdraws-from-wedding)