---
title: "എൽഡിഎഫിനേറ്റ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, മൂന്ന് സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി"
english_title: "ldf suffered an unexpected defeat ma baby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358781/ldf-suffered-an-unexpected-defeat-ma-baby"
published_at: "2026-05-11T17:34:00+05:30"
category: "Politics"
language: "ml"
image: "https://truevisionnews.com/image-uploads/6a01c5eb8d860_pb.jpg"
keywords: []
---

# എൽഡിഎഫിനേറ്റ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവുമെന്ന് വിലയിരുത്തി പിബി, മൂന്ന് സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ലെന്നും ജനറൽ സെക്രട്ടറി

> **Lead Summary:** **ന്യുഡൽഹി: ( **[www.truevisionnews.com]** )** കേരളത്തിൽ എൽഡിഎഫിന് ഉണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അതീവ ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുള്ള പ്രാഥമിക വിലയിരുത്തലിനായി ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ന്യുഡൽഹി: ( **[www.truevisionnews.com]** )** കേരളത്തിൽ എൽഡിഎഫിന് ഉണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അതീവ ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുള്ള പ്രാഥമിക വിലയിരുത്തലിനായി ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമബംഗാളിൽ ബിജെപിക്ക് ഉണ്ടായത് വലിയ നേട്ടമാണ്. ബംഗാളിലെ മമത സർക്കാറിനെതിരെ ഉണ്ടായിരുന്ന ഭരണവിരുദ്ധ വികാരം ബിജെപിക്ക് നേട്ടമായി. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ബിജെപി ചെയ്തത് അധാർമ്മിക പ്രവർത്തനങ്ങളാണ്. എസ്‌ഐആറിലൂടെ ആളുകളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സുതാര്യതയും പൂർണമായി നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കും. പോളിറ്റ്ബ്യൂറോ അതുമായി ബന്ധപ്പെട്ടുള്ള ചർച്ച നടന്നിട്ടില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു. അതേസമയം, ഇനി ഡൽഹിയിലേക്ക് പ്രതിപക്ഷ നേതാവായിട്ടാണോ വരിക എന്ന ചോദ്യത്തോട് മൗനമായിരുന്നു പിണറായി വിജയന്റെ മറുപടി.

കഴിഞ്ഞ രണ്ട് ദിവസം തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനമാണ് നടന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് സിപിഐ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ഉപനേതാവ് സംബന്ധിച്ചുള്ള ചർച്ചകൾ പോളിറ്റ്ബ്യൂറോ യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, രണ്ട് ദിവസമായി ചേർന്ന യോഗത്തിലും അത് ചർച്ചയായില്ല. തെരഞ്ഞെടുപ്പ് ഫലം വിശദമായി തന്നെ പോളിറ്റ്ബ്യൂറോയിൽ ചർച്ചയായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358781/ldf-suffered-an-unexpected-defeat-ma-baby)