---
title: "മഴമേഘങ്ങളെ തൊടുന്ന സാഹസിക യാത്ര – റാണിപ്പുറം ട്രെക്കിങ്ങിന്റെയും വെള്ളച്ചാട്ടങ്ങളുടെയും മായാജാലം, വാ പോവാം "
english_title: "The magic of Ranippuram trekking and waterfalls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358773/the-magic-of-ranippuram-trekking-and-waterfalls"
published_at: "2026-05-11T16:41:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01b991dea12_27.jpg"
keywords: []
---

# മഴമേഘങ്ങളെ തൊടുന്ന സാഹസിക യാത്ര – റാണിപ്പുറം ട്രെക്കിങ്ങിന്റെയും വെള്ളച്ചാട്ടങ്ങളുടെയും മായാജാലം, വാ പോവാം 

> **Lead Summary:** പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുള്ളിൽ മേഘങ്ങളെ തഴുകി നിൽക്കുന്ന റാണിപുരം വിനോദസഞ്ചാരികളുടെയും സാഹസിക പ്രിയരുടെയും പ്രിയപ്പെട്ട ഇടമായി മാറുന്നു. കാസർഗോഡ് ടൗണിൽ നിന്ന് ഏകദേശം 45–50 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം, പ്രകൃതിഭംഗി കൊണ്ടും മനോഹരമായ ട്രെക്കിംഗ് പാതകൾ കൊണ്ടും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്.

## Article Content

പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുള്ളിൽ മേഘങ്ങളെ തഴുകി നിൽക്കുന്ന റാണിപുരം വിനോദസഞ്ചാരികളുടെയും സാഹസിക പ്രിയരുടെയും പ്രിയപ്പെട്ട ഇടമായി മാറുന്നു. കാസർഗോഡ് ടൗണിൽ നിന്ന് ഏകദേശം 45–50 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം, പ്രകൃതിഭംഗി കൊണ്ടും മനോഹരമായ ട്രെക്കിംഗ് പാതകൾ കൊണ്ടും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്.

തണുത്ത കാറ്റും മഞ്ഞ് മൂടിയ കുന്നുകളും കാടിന്റെ ശാന്തതയും റാണിപുരത്തെ ഓരോ ചുവടുകളെയും വേറിട്ടതാക്കുന്നു. കാടുകൾക്കിടയിലൂടെയുള്ള ചെറുവഴികളും പാറക്കെട്ടുകളും താണ്ടി മലമുകളിൽ എത്തുമ്പോൾ ലഭിക്കുന്ന വിശാലമായ കാഴ്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. യാത്രക്കാരുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി വനംവകുപ്പും ടൂറിസം അധികൃതരും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിയുടെ ശുദ്ധി നിലനിർത്താൻ പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിരോധനമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വനമേഖലയിൽ ഉപേക്ഷിക്കുന്നത് പിഴ ഈടാക്കാൻ കാരണമാകും. വന്യജീവികളുടെ സാന്നിധ്യമുള്ളതിനാൽ രാത്രികാല പ്രവേശനത്തിനും ക്യാമ്പിംഗിനും അനുമതിയില്ല.

മഴക്കാലത്ത് വഴികളിലെ വഴുക്കലും വെള്ളച്ചാട്ടങ്ങളിലെ അപകടസാധ്യതയും കണക്കിലെടുത്ത് വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. അനുയോജ്യമായ ഷൂസും വെള്ളവും കരുതണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ട്രെക്കിംഗിന് എത്തുന്നവർക്കായി നിർദ്ദേശമുണ്ട്.

പ്രകൃതിയുടെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം വനംവകുപ്പിന്റെ നിയമങ്ങൾ കൂടി പാലിച്ച് മാത്രമേ റാണിപുരത്തെ സൗന്ദര്യം നിലനിർത്താൻ കഴിയൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358773/the-magic-of-ranippuram-trekking-and-waterfalls)