---
title: "വയോധികനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; അപകടത്തിൽ രണ്ട് മരണം"
english_title: "Bike that hit elderly man loses control and crashes into wall two dead in accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358757/bike-that-hit-elderly-man-loses-control-and-crashes-into-wall-two-dead-in-accident"
published_at: "2026-05-11T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01a6a262506_accident.jpg"
keywords: []
---

# വയോധികനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; അപകടത്തിൽ രണ്ട് മരണം

> **Lead Summary:** **മാവേലിക്കര : ( **[www.truevisionnews.com]** )** ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്കു സമീപം കാൽനടയാത്രക്കാരനെ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികനായ കായംകുളം പത്തിയൂർ സ്വദേശി കെ.എസ്.അനന്ദൻ , കാൽനടയാത്രികനായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ചെല്ലപ്പൻ നായരെ ഇടിച്ചിട്ട ശേഷമാണ് ബൈക്ക് മതിലിൽ ഇടിച്ചത്.

## Article Content

**മാവേലിക്കര : ( **[www.truevisionnews.com]** )** ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്കു സമീപം കാൽനടയാത്രക്കാരനെ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികനായ കായംകുളം പത്തിയൂർ സ്വദേശി കെ.എസ്.അനന്ദൻ , കാൽനടയാത്രികനായ ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ചെല്ലപ്പൻ നായരെ ഇടിച്ചിട്ട ശേഷമാണ് ബൈക്ക് മതിലിൽ ഇടിച്ചത്.

മറ്റൊരു സംഭവത്തിൽ കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്നിൽ ബൈക്ക് അപകടത്തിൽ പച്ചക്കറി വ്യാപാരി മരിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി തുരുത്തിയിൽ ബിനോയ് (51) ആണ് മരിച്ചത്. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിക്ക് മുൻവശത്ത് മലയോര ഹൈവേയിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ചെങ്കൽ ലോറിയിൽ ഇടിച്ചു മറിയുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ ടയറിൽ കുടുങ്ങിയ ബിനോയിയെ നാട്ടുകാർ ചേർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീർഘകാലമായി നീണ്ടുനോക്കി ടൗണിൽ പച്ചക്കറി വ്യാപാരിയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358757/bike-that-hit-elderly-man-loses-control-and-crashes-into-wall-two-dead-in-accident)