---
title: "'ഉമ്മൻചാണ്ടിയുടെ പോസ്റ്റർ നശിപ്പിച്ചത് സിപിഐഎം, കോൺഗ്രസുകാർ അങ്ങനെ ചെയ്യില്ല'; ആരോപണവുമായി ചാണ്ടി ഉമ്മനും പി.സി. വിഷ്ണുനാഥും"
english_title: "Oommen Chandy's poster destroyed, CPM, Congress, Chandy, Oommen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358719/oommen-chandys-poster-destroyed-cpm-congress-chandy-oommen"
published_at: "2026-05-11T13:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01869ff2565_chandi.jpg"
keywords: []
---

# 'ഉമ്മൻചാണ്ടിയുടെ പോസ്റ്റർ നശിപ്പിച്ചത് സിപിഐഎം, കോൺഗ്രസുകാർ അങ്ങനെ ചെയ്യില്ല'; ആരോപണവുമായി ചാണ്ടി ഉമ്മനും പി.സി. വിഷ്ണുനാഥും

> **Lead Summary:** **കോട്ടയം: **കേരളത്തിലെ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ തെരുവിൽ ഉണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ഉമ്മൻചാണ്ടിയുടെ പോസ്റ്റ് നശിപ്പിച്ചതിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണവുമായി ചാണ്ടി ഉമ്മനും പി.സി. വിഷ്ണുനാഥും രംഗത്ത്.

## Article Content

**കോട്ടയം: **കേരളത്തിലെ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ തെരുവിൽ ഉണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ഉമ്മൻചാണ്ടിയുടെ പോസ്റ്റ് നശിപ്പിച്ചതിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണവുമായി ചാണ്ടി ഉമ്മനും പി.സി. വിഷ്ണുനാഥും രംഗത്ത്.

കോൺഗ്രസുകാരല്ല പോസ്റ്റർ നശിപ്പിച്ചത്. കോൺഗ്രസുകാർ അങ്ങനെ ചെയ്യില്ലെന്ന് പി.സി. വിഷ്ണുനാഥും ചാണ്ടി ഉമ്മനും പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്ചയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ആ നിലയിൽ കാര്യങ്ങൾ നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അങ്ങനെയൊരു ആഗ്രഹം താൻ പ്രകടിപ്പിച്ചതിനെ കുറ്റം പറയാൻ പറ്റുമോയെന്നും പി.സി. വിഷ്ണുനാഥ് ചോദിച്ചു. ഇതിനിടെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

പാർട്ടിയേയും, ജനങ്ങളേയും ഏത് ആപത്തിൽ നിന്നും രക്ഷിക്കാൻ ചെന്നിത്തലയ്‌ക്കേ കഴിയൂ എന്നും പോസ്റ്റിൽ മുന്നറിയിപ്പ് ഉണ്ട്. എറണാകുളത്തെ മുൻ ഡിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രചാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358719/oommen-chandys-poster-destroyed-cpm-congress-chandy-oommen)