---
title: "'ക്യാമറ ഉണ്ടെന്ന കാര്യം അറിഞ്ഞില്ല, വിരോധമുള്ളതിനാൽ വച്ചു'; വാടാനപ്പള്ളിയിൽ കെസിയുടെ ഫ്ലക്സ് വച്ച സിപിഎം നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത് "
english_title: "Flux in favor of KC in Vadanappally, CPM leader offers explanation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358660/flux-in-favor-of-kc-in-vadanappally-cpm-leader-offers-explanation"
published_at: "2026-05-11T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a015b0ddf0b3_kc.jpg"
keywords: []
---

# 'ക്യാമറ ഉണ്ടെന്ന കാര്യം അറിഞ്ഞില്ല, വിരോധമുള്ളതിനാൽ വച്ചു'; വാടാനപ്പള്ളിയിൽ കെസിയുടെ ഫ്ലക്സ് വച്ച സിപിഎം നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത് 

> **Lead Summary:** **തൃശ്ശൂര്‍: **വാടാനപ്പള്ളിയിൽ കെസി ക്ക് അനുകൂലമായി ഫ്ലക്സ് വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി രംഗത്ത്. ക്യാമറ ഉണ്ടെന്ന കാര്യം അറിഞ്ഞില്ല വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

## Article Content

**തൃശ്ശൂര്‍: **വാടാനപ്പള്ളിയിൽ കെസി ക്ക് അനുകൂലമായി ഫ്ലക്സ് വെച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി രംഗത്ത്. ക്യാമറ ഉണ്ടെന്ന കാര്യം അറിഞ്ഞില്ല വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുഹമ്മദ് വിശദീകരിക്കുന്ന ശബ്ദ സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. തനിക്ക് വിരോധമുള്ള കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്നും മുഹമ്മദ് പറയുന്നു. ക്യാമറ ഉള്ള കാര്യം അറിയാതെ വെച്ചതാണ്. ഫ്ലക്സ് വെച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി 11 മണി നേരത്താണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച് 'കെ സി നയിക്കട്ടെ' എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ സിപിഐഎം നേതാവ് സ്ഥാപിച്ചത്.

രാവിലെ അത് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്തു. എന്നാൽ സിസിടിവി ചതിച്ചതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു.

സിപിഐഎം നേതാവും വാടാനപ്പള്ളി ലോക്കൽ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക്‌ മെമ്പറുടെ ഭർത്താവുമായ അരവശ്ശേരി മുഹമ്മദാണ് പണിയൊപ്പിച്ച് കുടുങ്ങിയത്.

യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസിൽ പരാതി നൽകി. വാടാനപ്പള്ളിയിൽ പ്രതിഷേധവും സംഘടിപ്പിച്ചു. സിപിഐഎമ്മിന്‍റെ ലോക്കൽ - ഏരിയ നേതാക്കളുടെ ബലത്തിലാണ് ഈ കുത്സിത പ്രവൃത്തിയെന്ന് മണ്ഡലം യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358660/flux-in-favor-of-kc-in-vadanappally-cpm-leader-offers-explanation)