---
title: "ദേശീയപാതാ നിർമാണം: നിർണായക തീരുമാനവുമായി അദാനി, വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാറെടുത്ത വാഗാഡ് കമ്പനിയെ മാറ്റി"
english_title: "National Highway Construction Subcontractor Vagad Company Replaced in Vadakara Azhiyur-Vengalam Reach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358656/national-highway-construction-subcontractor-vagad-company-replaced-in-vadakara-azhiyur-vengalam-reach"
published_at: "2026-05-11T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01560e96dd8_national_highway.jpg"
keywords: []
---

# ദേശീയപാതാ നിർമാണം: നിർണായക തീരുമാനവുമായി അദാനി, വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാറെടുത്ത വാഗാഡ് കമ്പനിയെ മാറ്റി

> **Lead Summary:** കോഴിക്കോട് : ദേശീയ പാതാ നിർമാണം എങ്ങുമെത്താതായതോടെ വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി. നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലർ ഗ്രൂപ്പും, ഗൾഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്.

## Article Content

കോഴിക്കോട് : ദേശീയ പാതാ നിർമാണം എങ്ങുമെത്താതായതോടെ വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റി. നിർമാണ കരാർ എടുത്ത അദാനി എന്റർ പ്രൈസസാണ് വാഗാഡിനെ മാറ്റിയത്. കെല്ലർ ഗ്രൂപ്പും, ഗൾഫാർ ഗ്രൂപ്പും ആണ് പുതിയ ഉപകരാർ എടുത്തത്.

പുതിയ കമ്പനി നിർമാണ പ്രവർത്തി തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയിൽ നിർമാണം ഏറ്റവും ഇഴയുന്നത് വടകര അഴിയൂർ-വെങ്ങളം റീച്ചിലാണ്. 40 ശതമാനം മാത്രമാണ് ഈ റീച്ചിൽ നിർമാണം നടന്നത്. വടകര മേൽപ്പാല നിർമാണവും ഇതുവരെ തുടങ്ങിയിട്ടില്ല .

മുക്കാളിയിൽ മണ്ണിടിഞ്ഞ ഭാഗം രണ്ടു വർഷം ആയിട്ടും പരിഹരിച്ചിട്ടില്ല. ഉപകരാറിൽ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് വടകര അഴിയൂർ-വെങ്ങളം റീച്ചിലെ ഉപകരാർ എടുത്ത നിർമാണ കമ്പനിയായ വാഗാഡ് കമ്പനിയെ മാറ്റിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358656/national-highway-construction-subcontractor-vagad-company-replaced-in-vadakara-azhiyur-vengalam-reach)