---
title: "തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്, സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും"
english_title: "Tamil Nadu's elected MLAs to take oath today Speaker and Deputy Speaker to be elected tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358634/tamil-nadus-elected-mlas-to-take-oath-today-speaker-and-deputy-speaker-to-be-elected-tomorrow"
published_at: "2026-05-11T07:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0131696f95e_vijay1.jpg"
keywords: []
---

# തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്, സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും

> **Lead Summary:** ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.

## Article Content

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.

വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമോയെന്നതിലും കൗതുകമുണ്ട്.

അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും ആഘോഷിച്ച് വിജയ് ഫാൻസ് അസോസിയേഷൻ. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358634/tamil-nadus-elected-mlas-to-take-oath-today-speaker-and-deputy-speaker-to-be-elected-tomorrow)