---
title: "കളിച്ചിരികൾക്കിടയിൽ ഒളിച്ചിരുന്ന മരണം; നിർമ്മാണത്തിലിരുന്ന വീടിനകത്തെ സ്ലാബ് അടർന്നുവീണു, ആറാംക്ലാസുകാരന്  ദാരുണാന്ത്യം"
english_title: "A 12-year-old boy died tragically after a slab fell off"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358625/a-12-year-old-boy-died-tragically-after-a-slab-fell-off"
published_at: "2026-05-10T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00b98af177a_kasargod.jpg"
keywords: []
---

# കളിച്ചിരികൾക്കിടയിൽ ഒളിച്ചിരുന്ന മരണം; നിർമ്മാണത്തിലിരുന്ന വീടിനകത്തെ സ്ലാബ് അടർന്നുവീണു, ആറാംക്ലാസുകാരന്  ദാരുണാന്ത്യം

> **Lead Summary:** **കാസർഗോഡ് : **നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.

## Article Content

**കാസർഗോഡ് : **നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.

പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുകയായിരുന്നു കുട്ടി.

പരിക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358625/a-12-year-old-boy-died-tragically-after-a-slab-fell-off)